Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 8
    Breaking:
    • ‘ഇന്ത്യ ഇന്‍ ബഹ്റൈന്‍’ ഫെസ്റ്റിവല്‍ ജനശ്രദ്ധയാകര്‍ഷിച്ചു
    • ഇറാന്റെ പല്ലും നഖവും പിഴുതെറിയണമെന്ന് ഇസ്രായില്‍
    • സന്തോഷ് ട്രോഫി; വീണ്ടും കൈവിട്ടു, എട്ടാം തവണയും മുത്തമിട്ട് സർവീസസ്
    • 90 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മയക്കുമരുന്ന് പ്രതി പത്തു കൊല്ലത്തിനു ശേഷം അറസ്റ്റില്‍
    • രണ്ടായിരത്തിലേറെ ഐ.എസ് ഭീകരരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    രണ്ടായിരത്തിലേറെ ഐ.എസ് ഭീകരരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റി

    ഭീകരര്‍ സുരക്ഷിതമായ തടങ്കല്‍ കേന്ദ്രങ്ങളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ സിറിയയില്‍ നിന്ന് 7,000 ഓളം ഐ.എസ് ഭീകരരെ ഇറാഖിലേക്ക് മാറ്റാനുള്ള തീരുമാനം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/02/2026 Latest Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റുന്ന ഐ.എസ് ഭീകരരെ കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് യു.എസ് സൈനിക വാഹനങ്ങള്‍ അകമ്പടി സേവിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാഗ്ദാദ് – സിറിയയില്‍ നിന്ന് 2,225 ഐ.എസ് ഭീകരരെ ഇറാഖിലേക്ക് മാറ്റിയതായി ഇറാഖി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് അമേരിക്ക സിറിയയില്‍ നിന്ന് ഐ.എസ് തടവുകാരെ സിറിയയിലേക്ക് മാറ്റാന്‍ തുടങ്ങിയത്. ഭീകരര്‍ സുരക്ഷിതമായ തടങ്കല്‍ കേന്ദ്രങ്ങളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ സിറിയയില്‍ നിന്ന് 7,000 ഓളം ഐ.എസ് ഭീകരരെ ഇറാഖിലേക്ക് മാറ്റാനുള്ള തീരുമാനം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. നേരത്തെ വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് നിയന്ത്രണത്തിലുള്ള ജയിലുകളിലും ക്യാമ്പുകളിലുമാണ് ഐ.എസ് ഭീകരരെ തടവിലാക്കിയിരുന്നത്.

    ഐ.എസ് ഭീകരരെ നേരിടുന്നതില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ പങ്ക് അവസാനിച്ചതായി സിറിയയിലേക്കുള്ള യു.എസ് പ്രതിനിധി ടോം ബരാക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐ.എസ് ഭീകരരെ ഇറാഖിലേക്ക് മാറ്റാനുള്ള പദ്ധതി കഴിഞ്ഞ മാസം പരസ്യപ്പെടുത്തിയത്. 2014 മുതല്‍ ഐ.എസിനെ നേരിടാന്‍ അമേരിക്ക നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര സഖ്യവുമായി ഏകോപിപ്പിച്ച് സിറിയയില്‍ നിന്നുള്ള 2,225 ഐ.എസ് ഭീകരരെ കരമാര്‍ഗവും വ്യോമമാര്‍ഗവും സ്വീകരിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെല്‍ മേധാവി സഅദ് മഅന്‍ പറഞ്ഞു. അവരെ കര്‍ശനമായ സുരക്ഷയുള്ള പതിവ് തടങ്കല്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും സഅദ് മഅന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അന്താരാഷ്ട്ര സഖ്യത്തിന്റെ സംരക്ഷണയില്‍ ഐ.എസ് ഭീകരരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റുന്നത് തുടരുകയാണെന്ന് കുര്‍ദിഷ് മിലിട്ടറി വൃത്തങ്ങള്‍ പറഞ്ഞു. 2014 മുതല്‍ വടക്ക്, പടിഞ്ഞാറ് ഇറാഖിലെ ചില ഭാഗങ്ങള്‍ ഐ.എസ് പിടിച്ചടക്കി. അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ ഇറാഖി സൈന്യം 2017 ല്‍ അവരെ പരാജയപ്പെടുത്തി. ഭീകരര്‍ നടത്തിയ ഗുരുതരമായ അഴിഞ്ഞാട്ടങ്ങളില്‍ നിന്ന് ഇറാഖ് പതുക്കെ കരകയറിക്കൊണ്ടിരിക്കുകയാണ്.

    സമീപ വര്‍ഷങ്ങളില്‍, ഭീകരവാദ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് ഇറാഖ് കോടതികള്‍ വധശിക്ഷയും ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിതിന് ആയിരക്കണക്കിന് ഇറാഖികളെയും വിദേശ പൗരന്മാരെയും ഇറാഖി ജയിലുകളില്‍ തടവിലാക്കിയിട്ടുണ്ട്. യുഎസ് സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൈമാറിക്കിട്ടിയ 1,387 ഐ.എസ് തടവുകാരെ ഉള്‍പ്പെടുത്തി അന്വേഷണ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി തിങ്കളാഴ്ച ഇറാഖി ജുഡീഷ്യറി അറിയിച്ചു.

    ഇറാഖികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട എല്ലാവരെയും, ഭീകരവാദ ഐ.എസ് സംഘടനയില്‍പ്പെട്ടവരെയും ബന്ധപ്പെട്ട ഇറാഖി കോടതികള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യുക എന്നതാണ് സ്ഥാപിത തത്വം എന്ന് ഇറാഖി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ സഅദ് മഅന്‍ പറഞ്ഞു. സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റപ്പെടുന്ന ഐ.എസ് തടവുകാരില്‍ സിറിയക്കാര്‍, ഇറാഖികള്‍, യൂറോപ്യന്മാര്‍, മറ്റ് രാജ്യങ്ങക്കാര്‍ എന്നിവരുണ്ടെന്ന് ഇറാഖി സുരക്ഷാ സ്രോതസ്സുകള്‍ പറയുന്നു. തങ്ങളുടെ പൗരന്മാരെ തിരികെകൊണ്ടുപോയി അവരുടെ വിചാരണ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട രാജ്യങ്ങളോട് ഇറാഖ് വശ്യപ്പെടുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭീകരരെ അവരുടെ രാജ്യങ്ങള്‍ക്ക് കൈമാറുന്ന പ്രക്രിയ ആരംഭിക്കുമെന്ന് സഅദ് മഅന്‍ പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iraq is terrorists Syria
    Latest News
    ‘ഇന്ത്യ ഇന്‍ ബഹ്റൈന്‍’ ഫെസ്റ്റിവല്‍ ജനശ്രദ്ധയാകര്‍ഷിച്ചു
    08/02/2026
    ഇറാന്റെ പല്ലും നഖവും പിഴുതെറിയണമെന്ന് ഇസ്രായില്‍
    08/02/2026
    സന്തോഷ് ട്രോഫി; വീണ്ടും കൈവിട്ടു, എട്ടാം തവണയും മുത്തമിട്ട് സർവീസസ്
    08/02/2026
    90 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മയക്കുമരുന്ന് പ്രതി പത്തു കൊല്ലത്തിനു ശേഷം അറസ്റ്റില്‍
    08/02/2026
    രണ്ടായിരത്തിലേറെ ഐ.എസ് ഭീകരരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റി
    08/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version