റിയാദ് – തലസ്ഥാന നഗരിയില്‍ 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി അറിയിച്ചു. റിയാദിലെ റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇതുവരെ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. റെസ്റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു.
ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കുന്നുണ്ട്. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group