കോട്ടയം – തെരഞ്ഞെടുപ്പ് തലേന്ന് പുതിയ വിവാദത്തിന് തുടക്കം കുറിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ പരസ്യം.
കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെതായി മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിൽ ഇൻഡ്യ മുന്നണി എൽഡിഎഫ് സ്ഥാനാർത്ഥി എന്നാണ് പരസ്യം ചെയ്തിരിക്കുന്നത്.
കേരളത്തിലെ ഇടതുമുന്നണി നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രം പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
രാഹുൽ ഗാന്ധി കോട്ടയം സന്ദർശന വേളയിൽ രാഹുൽ വോട്ട് ചോദിക്കുന്നത് താങ്കൾക്കു വേണ്ടിയാണെന്ന് വാദമുയർത്തി ചാഴികാടൻ രംഗത്ത് വന്നിരുന്നു.
അതിന് പിന്നാലെയാണ്തെരഞ്ഞെടുപ്പ് തലേന്ന് വാർത്ത മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിലും ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി എന്ന് അരക്കിട്ടു ഉറപ്പിക്കുന്നത്.
പിണറായി വിജയൻ ഉൾപ്പെടെ ഇടതുമുന്നണിയുടെ നേതാക്കളെ തുടക്കം മുതൽ തന്നെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയിരുന്നു.പിണറായി വിജയൻ കോട്ടയത്ത് പൊതുയോഗത്തിൽ പ്രസംഗിക്കാൻ എത്തിയപ്പോൾ മാത്രമാണ് ചാഴികാടന്റെ പോസ്റ്ററിൽ ഇടം പിടിച്ചത്. കോട്ടയത്ത് താരതമ്യേന ഇടതു നേതാക്കളുടെ പരസ്യപ്രചരണവും കുറവായിരുന്നു.സിപിഐയുടെ മന്ത്രിമാർ കോട്ടയം മണ്ഡലത്തിൽ വളരെ ചുരുക്കം ആയി മാത്രമേ എത്തിയുള്ളൂ.