മസ്‌കത്ത്– മുത്‌റയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് ഏകദേശം 2.5 നോട്ടിക്കല്‍ മൈല്‍ അകലെ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് മൂന്നു ഫ്രഞ്ച് വിനോദസഞ്ചാരികള്‍ മരണപ്പെട്ടതായി റോയല്‍ ഒമാന്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ടൂര്‍ ഗൈഡും ബോട്ടിന്റെ ക്യാപ്റ്റനും ഉള്‍പ്പെടെ 25 ഫ്രഞ്ച് വിനോദസഞ്ചാരികളുടെ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിക്കു കീഴിലെ പാരാമെഡിക്കുകള്‍ പരിക്കേറ്റവര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കി. അപകട കാരണവും സാഹചര്യവും നിര്‍ണ്ണയിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



