റിയാദ് – മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ വിദേശിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
മസാജ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനുള്ള തുടര്‍ച്ചയായ സുരക്ഷാ ഏകോപന ശ്രമങ്ങളുടെ ഭാഗമായാണ് നിയമ ലംഘകനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്യുന്നതിന് മുന്നോടിയായി നിയമ ലംഘകനെതിരെ പ്രാഥമികമായ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



