Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഡ്രോണ്‍ ആക്രമണത്തില്‍ മിന അല്‍അഹ്‌മദി റിഫൈനറിയില്‍ അഗ്നിബാധ
    • തെറ്റായ വിവരങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച 109 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു
    • ഇറാന് വേണ്ടി ചാരവൃത്തി; ഇസ്രായിലി സൈനികന്‍ അറസ്റ്റില്‍
    • 16 ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് യു.എസ്-ഇസ്രായില്‍ ആക്രമണം
    • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് എയര്‍ ആഗോള കാര്‍ഗോ വിപണിയിലേക്ക് പ്രവേശിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/01/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍, ആഗോള എയര്‍ കാര്‍ഗോ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് പുതിയ ബ്രാന്‍ഡായ റിയാദ് കാര്‍ഗോ ആരംഭിച്ചതായി ഔദ്യോഗികമായി അറിയിച്ചു. വിമാനത്തിനടിയിലുള്ള കാര്‍ഗോ ഹോള്‍ഡുകള്‍ വഴിയാണ് കമ്പനി കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക. റിയാദ് എയര്‍ 120 ലേറെ വൈഡ്-ബോഡി വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
    റിയാദിലെ ഹബ്ബില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന റൂട്ട് ശൃംഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് അനുസൃതമായി വികസിപ്പിക്കാവുന്ന തരത്തിലാണ് തങ്ങളുടെ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചു. റൂട്ട് ടു ടേക്ക് ഓഫ് തന്ത്രത്തിന്റെ ഭാഗമായി റിയാദ്-ലണ്ടന്‍ റൂട്ടില്‍ ഇതിനകം പരീക്ഷണ സര്‍വീസുകള്‍ ആരംഭിച്ചു.

    തുണിത്തരങ്ങള്‍, പ്രകൃതിദത്തമായ പൂക്കള്‍, മത്സ്യം, തേയില, കാപ്പി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ചരക്കുകള്‍ വിജയകരമായി നീക്കം ചെയ്ത് റിയാദ്-ലണ്ടന്‍ റൂട്ടില്‍ റിയാദ് കാര്‍ഗോ ഇതിനകം തന്നെ ഗണ്യമായ പ്രവര്‍ത്തന കൈവരിച്ചിട്ടുണ്ട്. സമയബന്ധിതവും പെട്ടെന്ന് നശിക്കുന്നതും ഉയര്‍ന്ന മൂല്യമുള്ളതുമായ ചരക്കുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള റിയാദ് എയറിന്റെ കഴിവ് ഇത് പ്രകടമാക്കുന്നു. പ്രവര്‍ത്തന അച്ചടക്കം, വിശ്വാസ്യത, ദീര്‍ഘകാല വിപുലീകരണത്തിനുള്ള സാധ്യത എന്നിവയില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിയാദ് കാര്‍ഗോ സ്ഥാപിച്ചതെന്ന് റിയാദ് എയര്‍ ചീഫ് കാര്‍ഗോ ഓഫീസര്‍ പ്രവീണ്‍ സിംഗ് പറഞ്ഞു. യഥാര്‍ഥ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നത് തുടര്‍ച്ചയായ പരീക്ഷണത്തിനും വികസനത്തിനും അനുവദിക്കുകയും ആദ്യ ദിവസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ മൂല്യം നല്‍കുകയും ചെയ്യുന്നതായി പ്രവീണ്‍ സിംഗ് കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡിജിറ്റല്‍ ശേഷികള്‍ റിയാദ് കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങളുടെ മൂലക്കല്ലാണെന്ന് കമ്പനി വ്യക്തമാക്കി. ഡാറ്റ വ്യക്തത വര്‍ധിപ്പിക്കുകയും തീരുമാനമെടുക്കല്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന നിലക്ക് എയര്‍വേ ബില്ലുകളും കേന്ദ്രീകൃത പ്രക്രിയ നിയന്ത്രണവും കൈകാര്യം ചെയ്യാനുള്ള നൂതന സംവിധാനങ്ങള്‍ കമ്പനി സ്വീകരിക്കുന്നു. ഇത് ഉയര്‍ന്ന സേവന നിലവാരം നിലനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കും.

    കാര്‍ഗോ പ്രവര്‍ത്തനങ്ങളും ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യാനായി കാര്‍ഗോ സ്‌പോട്ട്-നിയോ സിസ്റ്റം ഉപയോഗിക്കാന്‍ റിയാദ് കാര്‍ഗോ ചാംപ്‌സ് കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് പ്രവര്‍ത്തന നിയന്ത്രണം, മെച്ചപ്പെടുത്തിയ ഡാറ്റ ദൃശ്യപരത, പ്രവര്‍ത്തന തീരുമാനങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണ സമയം എന്നിവ നല്‍കുന്നു. യൂണിലോഡുമായി സഹകരിച്ച് നൂതന ഡിജിറ്റല്‍ ട്രാക്കിംഗ് സാങ്കേതികവിദ്യകളുള്ള എയര്‍ കാര്‍ഗോ യൂണിറ്റുകളായ യു.എല്‍.ഡി.എസുകളിലും കമ്പനി നിക്ഷേപം നടത്തി. ഇത് തത്സമയ ഷിപ്പ്‌മെന്റ് നിരീക്ഷണവും വളരെ കൃത്യമായ ഇന്‍വെന്ററി മാനേജ്‌മെന്റും പ്രാപ്തമാക്കുന്നു. ഇത് കാര്‍ഗോ ഒഴുക്കിന്റെ സുസ്ഥിരതയും വഴക്കവും ഉറപ്പാക്കുന്നു.

    സൗദി അറേബ്യയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം എയര്‍പോര്‍ട്ടുകളില്‍ സാറ്റ്‌സ് സൗദി അറേബ്യയുമായി സഹകരിച്ചാണ് കാര്‍ഗോ ഹാന്‍ഡ്ലിംഗ്, കാര്‍ഗോ സെന്ററുകള്‍ റിയാദ് കാര്‍ഗോ കൈകാര്യം ചെയ്യുന്നത്. ഈ സൗകര്യങ്ങളും പ്രത്യേക ഹാന്‍ഡ്ലിംഗ് മേഖലകളും വിതരണ ശൃംഖലയുടെ തത്സമയവും തടസ്സമില്ലാത്തതുമായ നിരീക്ഷണം ഉറപ്പാക്കുന്നു.

    വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ത്വരിതപ്പെടുത്താനും ആഗോള വ്യാപാരം സുഗമമാക്കാനും വ്യോമ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റിയാദ് കാര്‍ഗോയുടെ ഈ നീക്കം. റിയാദ് എയര്‍ ഇതുവരെ ആകെ 182 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2030 ഓടെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കമ്പനി പദ്ധതിയിടുന്നു. എണ്ണയിതര ജി.ഡി.പിയിലേക്ക് കമ്പനി ഏകദേശം 2,000 കോടി ഡോളര്‍ സംഭാവന ചെയ്യുമെന്നും ആഗോളതലത്തില്‍ രണ്ടു ലക്ഷത്തിലേറെ തൊഴിലവസരങ്ങളെ പിന്തുണക്കുമെന്നും പ്രതീക്ഷിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh Air Saudi
    Latest News
    ഡ്രോണ്‍ ആക്രമണത്തില്‍ മിന അല്‍അഹ്‌മദി റിഫൈനറിയില്‍ അഗ്നിബാധ
    20/03/2026
    തെറ്റായ വിവരങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച 109 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു
    20/03/2026
    ഇറാന് വേണ്ടി ചാരവൃത്തി; ഇസ്രായിലി സൈനികന്‍ അറസ്റ്റില്‍
    20/03/2026
    16 ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് യു.എസ്-ഇസ്രായില്‍ ആക്രമണം
    20/03/2026
    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    20/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version