Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • സൗദിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെ രാജ്യം വിടാന്‍ അവസരം
    • നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് സംരക്ഷണം; പോലീസിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
    • ചൈനയിൽ നോറോ വൈറസ് പടരുന്നു; നൂറിലധികം സ്കൂൾ കുട്ടികൾക്ക് രോഗബാധ
    • സൗദിയില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നു; ഏപ്രില്‍ 18 വരെ
    • എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വോയിസ് ഓഫ് ആലപ്പി ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/01/2026 Gulf Bahrain Events 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വോയിസ് ഓഫ് ആലപ്പി സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര ആഘോഷം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയിസ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ”സ്‌നേഹദൂത്” എന്ന പേരില്‍ സല്‍മാനിയ കലവറ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും വോയിസ് ഓഫ് ആലപ്പി കുടുംബങ്ങളുമടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.

    വോയിസ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലീമിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക ചടങ്ങുകള്‍ക്ക് ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സന്ദേശം നല്‍കി സംസാരിച്ച റവ. ഫാദര്‍ അനീഷ് സാമുവല്‍ ജോണ്‍, മനുഷ്യന്‍ എവിടെ ജനിക്കുന്നു, എവിടെ ജീവിക്കുന്നു എന്നതിലല്ല, സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ ജീവിതം വിനിയോഗിക്കുന്നതിലാണ് യഥാര്‍ത്ഥ അര്‍ത്ഥമെന്ന് പങ്കെടുത്തവരെ ഉത്‌ബോധിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഘടനയുടെ രക്ഷാധികാരി ഡോ. പി.വി. ചെറിയാന്‍ കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചു. ബഹ്റൈനിലെ വിവിധ ആശുപത്രികളില്‍ നിരാശ്രരായ രോഗികള്‍ക്കായി വര്‍ഷങ്ങളായി നിശ്ശബ്ദ സേവനം നടത്തി വരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സാബു ചിറമേല്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്റ് സിബിന്‍ സലിമും, ജനറല്‍ സെക്രട്ടറി ധനേഷ് മുരളിയും, ട്രഷറര്‍ ബോണി മുളമ്പാപ്പള്ളിയും ചേര്‍ന്ന് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ഗോകുല്‍ മുഹറഖ് ആശംസകള്‍ അര്‍പ്പിച്ചു. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറിയും ബഹ്റൈനിലെ കലാരംഗത്തെ സജീവ സാന്നിധ്യവുമായ ദീപക് തണല്‍ നന്ദി രേഖപ്പെടുത്തി.

    തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും ഉള്‍പ്പെടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. ബഹ്റൈനിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണാഭം നല്‍കി. ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും ചടങ്ങില്‍ നടന്നു. വിഭവസമൃദ്ധമായ സദ്യയോടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സമാപനമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain christmas and happy new year voice of alleppey
    Latest News
    സൗദിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെ രാജ്യം വിടാന്‍ അവസരം
    25/03/2026
    നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് സംരക്ഷണം; പോലീസിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
    25/03/2026
    ചൈനയിൽ നോറോ വൈറസ് പടരുന്നു; നൂറിലധികം സ്കൂൾ കുട്ടികൾക്ക് രോഗബാധ
    25/03/2026
    സൗദിയില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നു; ഏപ്രില്‍ 18 വരെ
    25/03/2026
    എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version