Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബസുകളുടെയും ട്രക്കുകളുടെയും നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക ദിവസത്തില്‍ ഒരു തവണ-സൗദി ഗതാഗത മന്ത്രാലയം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്24/04/2024 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വക്താവ് സ്വാലിഹ് അല്‍സുവൈദ് അറിയിച്ചു. നഗരങ്ങള്‍ക്കകത്തും നഗരങ്ങള്‍ക്ക് പുറത്തുമെല്ലാം സഞ്ചരിക്കുന്ന ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ക്ക് ദിവസത്തില്‍ ഒറ്റത്തവണ മാത്രമാണ് പിഴ ചുമത്തുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമ ലംഘനങ്ങളുടെ പേരില്‍ ദിവസത്തില്‍ ഒന്നിലധികം തവണ പിഴ രേഖപ്പെടുത്തില്ല. നിയമ ലംഘനം തുടരുന്ന പക്ഷം തുടര്‍ന്നുള്ള ദിവസങ്ങളിലും പിഴകള്‍ ചുമത്തും. ബസുകളുടെയും ട്രക്കുകളുടെയും നിയമപാലന തോത് ഉയര്‍ത്താനും, ഗതാഗത സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിന് സാങ്കേതിക വ്യവസ്ഥകള്‍ ബാധകമാക്കാനും, സേവന നിലവാരം മെച്ചപ്പെടുത്താനുമാണ് നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

    ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന, വാഹനങ്ങുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തുന്ന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ നടപ്പാക്കിയ ശേഷം 2023 ല്‍ നിയമപാലന തോത് 91 ശതമാനമായി ഉയര്‍ന്നിരുന്നു. 2021 ല്‍ ഇത് 79 ശതമാനമായിരുന്നെന്നും സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു.

    ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം ഈ മാസം 21 മുതലാണ് നടപ്പാക്കി തുടങ്ങിയത്. ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍, വാടകക്ക് നല്‍കുന്ന ലോറികള്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍, വാടകക്ക് നല്‍കുന്ന ബസുകള്‍ എന്നിവയുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നത്. ഓപ്പറേറ്റിംഗ് കാര്‍ഡ് നേടാതെ ബസുകളും ലോറികളും പ്രവര്‍ത്തിപ്പിക്കല്‍, കാലാവധി തീര്‍ന്ന ഓപ്പറേറ്റിംഗ് കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കല്‍, നിശ്ചിത പ്രവര്‍ത്തന കാലാവധി അവസാനിച്ച ബസുകള്‍ സര്‍വീസിന് ഉപയോഗിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നത്.

    ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന, വാഹനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം മൂന്നു ഘട്ടമായി നടപ്പാക്കാന്‍ അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 2022 മാര്‍ച്ച് 13 ന് നിലവില്‍വന്ന ആദ്യ ഘട്ടത്തില്‍ ടാക്‌സി കാറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 2023 ഫെബ്രുവരി ഒന്നു മുതല്‍ സ്‌കൂള്‍ ബസുകളും പദ്ധതി പരിധിയിലാക്കി. ഈ മാസം 21 മുതല്‍ പ്രാബല്യത്തില്‍വന്ന മൂന്നാം ഘട്ടത്തില്‍ ലോറികള്‍ക്കും ബസുകള്‍ക്കുമാണ് പദ്ധതി ബാധകമാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version