അബുദാബി– യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഔദ്യോഗിക സന്ദർശനാർത്ഥം നാളെ (തിങ്കളാഴ്ച) ഇന്ത്യയിലെത്തും. സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള ഷെയ്ഖ് മുഹമ്മദിൻ്റെ അഞ്ചാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. പ്രസിഡന്റായതിന് ശേഷം ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ ഔദ്യോഗിക സന്ദർശനവുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും സമഗ്രവും തന്ത്രപരവുമായ സാമ്പത്തിക പങ്കാളിത്തവും അടക്കമുള്ള രംഗങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



