Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    • ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    • ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    • കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    • യു.എസ് ഇമിഗ്രന്റ് വിസ വിലക്ക്: ടൂറിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് വ്യക്തത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിലെ ഏറ്റവും പ്രായം കൂടിയ നാസര്‍ അല്‍വാദഇ അന്തരിച്ചു

    142 വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/01/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ റിയാദില്‍ അന്തരിച്ചു. 142 വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്. അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച നാസര്‍ അല്‍വാദഇ സുഗന്ധപൂരിതമായ പാരമ്പര്യവും സമ്പന്നമായ ജീവിതവും അവശേഷിപ്പിച്ചാണ് ലോകത്തോട് വിടപറഞ്ഞത്. അബ്ദുല്‍ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് ഒന്നര നൂറ്റാണ്ടോളം ജീവിച്ചു.

    ശൈഖ് നാസര്‍ അല്‍വാദഇ ധൈര്യം, ശാരീരിക കരുത്ത്, സൗമ്യ സ്വഭാവം, വിവേകം, അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും അനുരഞ്ജനത്തിലൂടെ പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍, കുലീനത, ധീരത, വിശ്വസ്തത എന്നിവക്ക് പേരുകേട്ടവനായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജനൂബില്‍ ഹിജ്‌റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാര്‍ഗം തേടി സഞ്ചരിച്ചു. മുഴുവന്‍ സൗദി ഭരണാധികാരികളെയും സന്ദര്‍ശിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. സല്‍മാന്‍ രാജാവിനെ നേരിട്ട് കാണണമെന്ന ആഗ്രഹം ശാരീരിക അവശതകള്‍ കാരണം നിറവേറ്റപ്പെടാതെയാണ് മരണപ്പെട്ടത്. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിനെ സന്ദര്‍ശിക്കുകയും രാജാവ് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഉപഹാരം നല്‍കിയത് അബ്ദുല്ല രാജാവായിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാലാണ് സമ്മാനിച്ചത്. നാല്‍പതു തവണ ഹജ് കര്‍മം നിര്‍വഹിച്ചു. മൂന്നു തവണ വിവാഹം ചെയ്തു. അവസാന വിവാഹം 110-ാം വയസിലായിരുന്നു. ഈ വിവാഹബന്ധത്തില്‍ ഒരു പെണ്‍കുട്ടി പിറന്നു. മൂന്ന് ആണ്‍ മക്കളും പത്തു പെണ്‍മക്കളുമാണുള്ളത്. ആണ്‍ മക്കളില്‍ ഒരാളും പെണ്‍മക്കളില്‍ നാലു പേരും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. മക്കളും പേരമക്കളുമായി 134 പേരുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    latest news Nasser Al-Wadaei
    Latest News
    മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    16/01/2026
    ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    16/01/2026
    ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    16/01/2026
    കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    16/01/2026
    യു.എസ് ഇമിഗ്രന്റ് വിസ വിലക്ക്: ടൂറിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് വ്യക്തത
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version