മക്ക- യു.എ.ഇയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ത്വവാഫിനിടെ നിര്യാതനായി. പെരിന്തൽമണ്ണ കുന്നത്ത് സ്വദേശി സെയ്ത് മുഹമ്മദ് ഫാറൂഖ്(58)ആണ് നിര്യാതനായത്. യു.എ.ഇയിൽനിന്നുള്ള ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കത്ത് എത്തിയത്. ഇന്ന് രാവിലെ ത്വവാഫ് ചെയ്യുന്നതിനിടെ മതാഫിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ ബുഷ്റക്കൊപ്പമാണ് ഉംറക്ക് നിർവഹിക്കാനെത്തിയത്. ഞായറാഴ്ച(ഇന്ന്) രാവിലെ സുബഹിക്ക് മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ശറായയിലെ മഖ്ബറത്തുൽ ശുഹാദയിൽ മറവു ചെയ്യും.
മക്കൾ- സൈദ് മുഹമ്മദ് അമീൻ, സൈദ് മുഹമ്മദ് അഫ്നാൻ, ഫാത്തിമ അഫ്രിൻ. മകൻ യു.എ.ഇയിൽനിന്ന് മക്കയിലെത്തി. നടപടി ക്രമങ്ങൾക്ക് സാമൂഹ്യ പ്രവർത്തകൻ സഹീർ മൊഗ്രാൽ പുത്തൂരാണ് നേതൃത്വം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



