മക്ക – ഉംറ കര്‍മം നിര്‍വഹിക്കുന്നതിനിടെ തീര്‍ഥാടകര്‍ മാസ്‌കുകള്‍ ധരിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. തീര്‍ഥാടകരുടെയും ചുറ്റുമുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, ഉംറ നിര്‍വഹിക്കുന്നതിനിടെ തീര്‍ഥാടകര്‍ മാസ്‌കുകള്‍ ധരിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചത്. മാസ്‌കുകള്‍ ധരിക്കുന്നത് അണുബാധാ വ്യാപനം കുറക്കാന്‍ സഹായിക്കുമെന്നും തിരക്കേറിയ പ്രദേശങ്ങളില്‍ ആരോഗ്യ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. പുണ്യസ്ഥലങ്ങളില്‍ ആരോഗ്യ അവബോധം വളര്‍ത്താനും തീര്‍ഥാടകര്‍ക്ക് മനസ്സമാധാനത്തോടെയും അനായാസമായും അവരുടെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം നല്‍കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന് മന്ത്രാലയം വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



