Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    • മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    • ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    • ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    • കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Accident

    ഈജിപ്തില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ അഗ്നിബാധ; ഏഴു പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/01/2026 Accident World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ– വടക്കന്‍ ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ബന്‍ഹ നഗരത്തില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഏഴു പേര്‍ മരണപ്പെടുകയും പതിനൊന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ സിവില്‍ പ്രൊട്ടക്ഷന്‍ സേന തീ നിയന്ത്രണവിധേയമാക്കി സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലെ ഏഴ് അന്തേവാസികളാണ് മരണപ്പെട്ടതെന്ന് ഖല്‍യൂബിയ ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് പതിനൊന്ന് പേരെ ബന്‍ഹ ടീച്ചിംഗ് ആശുപത്രിയിലേക്കും യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കും മാറ്റി.

    ആരോഗ്യ വകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഖല്‍യൂബിയയിലെ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഉസാമ അല്‍ശല്‍ഖാനി പറഞ്ഞു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താനും പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം നല്‍കാനും സാങ്കേതിക, നിയമ സമിതികളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈജിപ്തിലെ ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങളെയും സുരക്ഷാ, സിവില്‍ പ്രൊട്ടക്ഷന്‍ വ്യവസ്ഥകള്‍ അവ എത്രമാത്രം പാലിക്കുന്നുണ്ട് എന്നതിനെയും കുറിച്ച ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടു. ഈ കേന്ദ്രങ്ങളില്‍ പലതിലും, പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ സ്ഥിതി ചെയ്യുന്നവയില്‍, എമര്‍ജന്‍സി എക്‌സിറ്റുകളുടെയും ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനങ്ങളുടെയും അഭാവമുണ്ട്. ഇത് വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടുകളോ അശ്രദ്ധയോ ഉണ്ടായാല്‍ ദുരന്തങ്ങള്‍ക്ക് ഇടയാകുന്നു. മെഡിക്കല്‍ മേല്‍നോട്ടമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതുമായ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സുരക്ഷാ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ആരോഗ്യ മന്ത്രാലയം ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    drug rehabilitation center Egypt fire accident
    Latest News
    സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    16/01/2026
    മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    16/01/2026
    ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    16/01/2026
    ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    16/01/2026
    കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version