റിയാദ്– മലപ്പുറം താനൂര്‍ സ്വദേശി തോട്ടുപുരക്കല്‍ മുഹമ്മദ് ജാഫര്‍(65) അല്‍ജൗഫിലെ സകാകയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് അല്‍ജൗഫിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മയ്യിത്ത് സകാക്കയില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി അല്‍ജൗഫ് കെഎംസിസി ട്രഷററും വെല്‍ഫെയര്‍ വിങ് വളണ്ടിയറുമായ സൈദാലി വികെ പടി, റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍കാട്, അല്‍ ജൗഫ് കെഎംസിസി സെക്രട്ടറി നൗഷാദ്, പ്രസിഡന്റ് സാകിര്‍ ഫാറൂഖ് ബദരി, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
ഭാര്യ : ഉമ്മുഹാനത്ത്
മക്കള്‍ :ഹിസാന തസ്‌നിം, ഹംന, മറിയ, ജുമാന, മുഹമ്മദ്, അല്‍ അമീന്‍



