കുവൈത്ത് സിറ്റി– കുവൈത്ത് ഫര്‍വാനിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. ഫര്‍വാനിയ, സുബ്ഹാന്‍ എന്നീ അഗ്‌നിശമന നിലയങ്ങളില്‍ നിന്നുള്ള സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ച് കൂടുതൽ അപകടം ഒഴിവാക്കി. തീപിടിത്തത്തിന് കാരണം കണ്ടെത്താനായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



