ഒറ്റപ്പാലം– വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച മധ്യ വയസ്സകന് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരണപ്പെട്ടത്. ചികിത്സയിലിരിക്കെയാണ് മരണം.
നവംബർ അഞ്ചിന് ശീതളപാനീയമായ സെവൻഅപ്പിന്റെ കുപ്പിയിയിൽ നിറച്ച ആസിഡ് അബദ്ധത്തിൽ എടുത്ത് കുടിക്കുകയായിരുന്നു. ഉടൻതന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയെങ്കിലും രണ്ടു ദിവസം മുമ്പ് മരണം മരണപ്പെടുകയായിരുന്നു..
ഇലക്ട്രോണിക്സ‌് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപനം നടത്തുന്ന രാധാകൃഷ്‌ണൻ ജോലിയുടെ ആവശ്യത്തിനായി ഇത്തരത്തിൽ ആസിഡ് സൂക്ഷിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



