Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വന്‍ മയക്കുമരുന്ന് ശേഖരവുമായി ആറു പാക്കിസ്ഥാനികള്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/12/2025 Gulf Crime Oman Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിക്കുന്നതിനിടെ ആറു പാക്കിസ്ഥാനികളെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. 71 കിലോ അതിമാരക രാസലഹരി ഇവരുടെ പക്കല്‍ കണ്ടെത്തി.

    ഇതേസമയം, ഒമാനിലേക്ക് വന്‍ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം വിഫലമാക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പ്രവര്‍ത്തിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ത്വലാല്‍ ബിന്‍ ശല്‍ഹോബ് അറിയിച്ചു. ഒമാനിലെ ആന്റി-നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റിന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാന്‍ സുരക്ഷാ വകുപ്പുകള്‍ 200 കിലോയിലേറെ മയക്കുമരുന്ന് പിടികൂടി. മൂന്നു ഭൂഖണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തുന്ന, വിവിധ രാജ്യക്കാര്‍ ഉള്‍പ്പെട്ട സംഘം ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന് വിവരം ലഭിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്താനായി വാഹനത്തില്‍ പ്രത്യേകമായുണ്ടാക്കിയ അധിക വാട്ടര്‍ ടാങ്കിനകത്ത് ഉരുക്കി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഈ സംഘത്തില്‍ നിന്ന് കൂറുമാറിയ പ്രതികളില്‍ ഒരാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാനിലെ ഒരു വിലായത്തിലെ ഫ്‌ളാറ്റില്‍ നിന്ന് ഏഷ്യന്‍ വംശജയായ വനിത അടക്കം സംഘത്തില്‍ പെട്ട ഏതാനും പേരെ കൂടി അറസ്റ്റ് ചെയ്തു. അഞ്ചു ലക്ഷം ഒമാനി റിയാല്‍ വില കണക്കാക്കുന്ന മയക്കുമരുന്ന് ആണ് സംഘത്തിന്റെ പക്കല്‍ നിന്ന് ഒമാന്‍ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Drugs Oman Saudi
    Latest News
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026
    വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version