ദോഹ– ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ഫിഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി പി.എസ്.ജി.യെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് ഗോളടിച്ച് നയിച്ചത് ഡെംബലെ ആയിരുന്നു. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ഡെംബലെയ്ക്കായിരുന്നു.
മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റി തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിനായും ബാഴ്‌സലോണക്കായും നടത്തിയ മികച്ച പ്രകടനമാണ് ബോൺമാറ്റിക്ക് തുണയായത്. താരത്തിന് തന്നെയാണ് ഇത്തവണത്തെ വനിതാ ബാലൺ ഡി ഓർ പുരസ്‌കാരവും.
മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് അർജൻ്റീനയുടെ സാൻ്റിയാഗോ മേണ്ടിയേൽ സ്വന്തമാക്കി. ബാഴ്സലോണയുടെ ലമീൻ യമാലിനെയും ആഴ്‌സണലിൻ്റെ ഡെക്ലാൻ റൈസിനെയും പിന്നിലാക്കിയാണ് മോണ്ടിയേൽ ഈ നേട്ടം കൈവരിച്ചത്. പി.എസ്.ജി.യുടെ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി.യെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചത് എൻറിക്വെയുടെ മികവായിരുന്നു.
മറ്റ് പുരസ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ
- പുരുഷ ടീം പരിശീലകൻ: ലൂയിസ് എൻറിക്വെ (പി.എസ്.ജി.)
- വനിതാ പരിശീലക: സറീന വീമാൻ (ഇംഗ്ലണ്ട് ടീം)
- പുഷ്കാസ് അവാർഡ്: സാൻ്റിയാഗോ മോണ്ടിയേൽ
- മാർത്ത പുരസ്‌കാരം: ലിസ്ബെത്ത് ഒവല്ലെ
- മികച്ച ഗോൾകീപ്പർ (പുരുഷൻ): ജിയാൻലൂയി ഡൊണ്ണരുമ്മ
- മികച്ച ഗോൾകീപ്പർ (വനിത): ഹന്ന ഹാംപ്റ്റൺ
ഫിഫ ബെസ്റ്റ് പുരുഷ ഇലവൻ
- ഗോൾകീപ്പർ: ജിയാൻലൂയി ഡൊണ്ണരുമ്മ
- പ്രതിരോധം: അഷ്റഫ് ഹക്കീമി, വില്ല്യം പാച്ചോ, വെർജിൽ വാൻ ഡെയ്ക്, ന്യൂനോ മെൻഡിസ്
- മധ്യനിര: കോൾ പാമാർ, ജൂഡ് ബെല്ലിങ്ഹാം, വീറ്റിന, പ്രെഡി
- മുന്നേറ്റനിര: ലമീൻ യമാൽ, ഉസ്മാൻ ഡെംബെലെ



