Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു
    • ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    • വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    • മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)മലബാർ ബ്രാഞ്ചിന് ജിദ്ദയിൽ തുടക്കം, ഡോ. വിനീത പിള്ള പ്രസിഡന്റ്, ഡോ.ഇന്ദു ചന്ദ്രശേഖരൻ ജന.സെക്രട്ടറി

    ഡോ. മിനി കുട്ടി (ട്രഷറർ) ഡോ. മൃദുല (വൈസ് പ്രസിഡന്റ്), ഡോ. അഹമ്മദ് ഉണ്ണി (സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം) എന്നിവരാണ് മറ്റു ഭാരവാഹികൾ.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/12/2025 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) കേരള ബ്രാഞ്ചിന്റെ കീഴിൽ ഐ.എം.എ മലബാർ ബ്രാഞ്ച് ജിദ്ദയിൽ ഔദ്യോഗികമായി നിലവിൽ വന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മലബാർ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റും ഇൻസ്റ്റലേഷൻ ഓഫീസറുമായ ഡോ. ജോസഫ് ബനവൻ നിർവഹിച്ചു. ഒ.എ.സി കൺവീനർ ഡോ. അജി വർഗീസ് ഐ.എം.എയുടെ സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഐ.എം.എ മലബാർ ബ്രാഞ്ച് പ്രസിഡന്റായി ഡോ. വിനീത പിള്ള(അൽ റയാൻ)യെയും ജനറൽ സെക്രട്ടറിയായി ഡോ. ഇന്ദു ചന്ദ്രശേഖരനെ (ജിദ്ദ നാഷണൽ ഹോസ്പിറ്റൽ)യും തെരഞ്ഞെടുത്തു. ഡോ. മിനി കുട്ടി (ട്രഷറർ) ഡോ. മൃദുല (വൈസ് പ്രസിഡന്റ്), ഡോ. അഹമ്മദ് ഉണ്ണി (സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം) എന്നിവരാണ് മറ്റു ഭാരവാഹികൾ.


    ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇന്ത്യൻ ഡോക്ടർമാരെ കൂടുതൽ സജീവമായി ഉൾപ്പെടുത്തുക, തിരക്കേറിയ പ്രൊഫഷണൽ ജീവിതം സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുക, ഡോക്ടർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    പ്രവാസികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക, അവരുടെ ആരോഗ്യ സുരക്ഷയും ചികിത്സാ സംവിധാനങ്ങളും സംബന്ധിച്ച ആവശ്യമായ ഉപദേശങ്ങൾ നൽകുക, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ഡോക്ടർമാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുക, ഡോക്ടർമാരുടെയും കുടുംബങ്ങളുടെയും വിനോദ-സാംസ്കാരിക പരിപാടികൾക്ക് വേദിയൊരുക്കുക എന്നിവയും ഐ.എം.എ മലബാർ ബ്രാഞ്ച് നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


    നേരത്തെ നടന്ന ഉദ്ഘാടന ചടങ്ങിൽ ജിദ്ദയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഡോക്ടർമാർ പങ്കെടുത്തു. ഡോ. രാജാമണി പ്രാർത്ഥനാ ഗീതവും ഡോ. ഫ്രാൻസിസ് സേവിയർ ഫ്ലാഗ് സല്യൂട്ടേഷനും നിർവഹിച്ചു. മാസ്റ്റർ ഷയാൻ ആരവ് മുഖ്യ അവതാരകനായിരുന്നു. പ്രശസ്ത ഗായകൻ ജമാൽ പാഷ ഗാനങ്ങൾ ആലപിച്ചു. ഡോ. ഇന്ദു ചന്ദ്രശേഖരൻ ‘മൈൻഡ് റീഡിംഗ്’ പ്രോഗ്രാം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. മൃദുല നന്ദി പറഞ്ഞു.
    പത്രസമ്മേളനത്തിൽ ഡോ. ഇന്ദുചന്ദ്ര ( ജെ.എൻ.എച്ച് ), ഡോ. വിനീത പിള്ള ( അൽറയാൻ ), ഡോ. സ്മിത ( നസീം ജിദ്ദ ), ഡോ. മുഹമ്മദ് ഹാരിസ് ( ഹിബ ഏഷ്യ ), ഡോ. മുഹമ്മദലി ( നസീം ജിദ്ദ ) എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IMO Jeddah malabar
    Latest News
    കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു
    07/02/2026
    ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    07/02/2026
    വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    07/02/2026
    മയക്കുമരുന്ന് കേസില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    07/02/2026
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version