ഡാളസ് – പ്രസവത്തിലൂടെ കുട്ടിക്ക് അമേരിക്കൻ പൗരത്വം ലക്ഷ്യം വെച്ച് യാത്ര ചെയ്യുന്നവരുടെ ടൂറിസ്റ്റ് വിസ അപേക്ഷകൾ നിരസിക്കുന്നു. ബർത്ത് ടൂറിസമെന്ന് എന്നറിയപ്പെടുന്ന ഈ പ്രവൃത്തി നിയമപരമായി അംഗീകൃതമല്ല. 14ാം ഭേദഗതി പ്രകാരം യുഎസിൽ ജനിച്ച കുട്ടികൾക്ക് പൗരത്വം ലഭിക്കും. എന്നാൽ പ്രസവിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ള യാത്രകൾക്കാണ് അമേരിക്ക തടയിടുന്നത്.
വിസാ അപേക്ഷകർ അവരുടെ യാത്ര താൽക്കാലികവും നിയമപരമാണെന്നും വിനോദയാത്ര, കുടുംബസമേതം സന്ദർശനം എന്നിങ്ങനെ യാത്രാ ലക്ഷ്യവും തെളിയിക്കേണ്ടി വരും. കോൺസുലേറ്റ് ഓഫീസർ പ്രസവ ലക്ഷ്യം പ്രാഥമികമാണെന്ന് സംശയിച്ചാൽ ഇന്റഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് (ഐഎൻഎ) സെക്ഷൻ 214(ബി) പ്രകാരം വിസ നിരസിക്കപ്പെടാം.
വിസ അനുവദിച്ചിരുന്നാലും, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഓഫീസർ സാങ്കേതികമായി പ്രസവ ലക്ഷ്യത്താൽ വന്നവരെ പ്രവേശനത്തിൽ നിരസിക്കാവുന്നതാണ്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് യാത്രയുടെ ലക്ഷ്യം തെറ്റിദ്ധരിപ്പിക്കരുതെന്ന് അപേക്ഷകന് മുന്നറിയിപ്പ് നൽകും. പിടിക്കപ്പെടുന്നവരെ സ്ഥിരമായി വിലക്കുമെന്നാണ് റിപ്പോർട്ട്.



