കോഴിക്കോട്- നഗരത്തിലെ വെള്ളയിൽ ഗാന്ധി റോഡിലെ വർക്ക്ഷോപ്പിൽ തീപിടിത്തം. രാവിലെ പത്തരയോടെയാണ് സംഭവം. സമീപത്തെ തെങ്ങിനും തീപിടിച്ചു. ആളപായമില്ല. തീപിടിത്തമുണ്ടായി അരമണിക്കൂറിന് ശേഷം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. വർക് ഷോപ്പിന് അകത്തെ തൊഴിലാളികൾ സുരക്ഷിതരാണ്. നിരവധി വാഹനങ്ങളും വർക് ഷോപ്പിന് അകത്ത് നിർത്തിയിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group