അബുദാബി– യുഎഇയിലെ താമസക്കാർക്ക് ഫെഡറൽ സർക്കാർ ഫീസുകളും പിഴകളും ടാബി എന്ന പേയ്‌മെന്റ് ആപ്പ് വഴി അടയ്ക്കാനാകും. ഉപഭോക്താക്കൾക്ക് അടക്കാനുള്ള തുക പ്രതിമാസത്തവണകളായി അടയ്ക്കാനും കഴിയുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇതിനായി ‘ഇപ്പോൾ വാങ്ങുക, പിന്നീട് പണം നൽകുക’ എന്ന രീതിയാണ് ടാബി സ്വീകരിക്കുന്നത്. ഇലക്‌ട്രാേണിക് പേയ്‌മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കുന്നതിനും യുഎഇയുടെ ഡിജിറ്റൽ പരിവർത്തന സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപെടലിൽ കൂടുതൽ വഴക്കം ഉണ്ടാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



