Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
    • ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്‌റോയിൽ ആദ്യ യോഗം ചേർന്നു
    • സിറിയയിൽ നിന്ന് ആട്ടിൻ പറ്റത്തെ കവർന്ന് ഇസ്രായിൽ സൈനികർ
    • നാലു പതിറ്റാണ്ട് പ്രവാസജീവിതത്തിന് വിരാമം; യാഹുമോൻ ഹാജി തിരികെ നാട്ടിലേക്ക്
    • സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്തുകൊണ്ട് വാഹനം ഓടിച്ചു; ഡ്രൈവറെ അറസ്റ്റ് ചെയ്ത് അബൂദാബി പൊലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ ജിമ്മുകളിലും സ്പോര്‍ട്സ് സെന്ററുകളിലും 12 തൊഴിലുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2025 Saudi Arabia Gulf Latest Saudi Laws 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സ്പോര്‍ട്സ് മന്ത്രാലയവുമായി സഹകരിച്ച് സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോര്‍ട്സ് സെന്ററുകളിലും 12 തൊഴിലുകളില്‍ 15 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. അടുത്ത വര്‍ഷം നവംബര്‍ 28 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് സൗദിവല്‍ക്കരണ തീരുമാനം ബാധകമാകും. രാജ്യത്തുടനീളം സ്വദേശികള്‍ക്ക് കൂടുതല്‍ പ്രചോദനാത്മകവും ഉല്‍പ്പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

    പുരുഷ, വനിതാ ജിമ്മുകളിലും സ്പോര്‍ട്സ് സെന്ററുകളിലും സ്പോര്‍ട്സ് പരിശീലകന്‍, പ്രൊഫഷണല്‍ ഫുട്ബോള്‍ പരിശീലകന്‍, സ്പോര്‍ട്സ് സൂപ്പര്‍വൈസര്‍, പേഴ്സണല്‍ ട്രെയിനര്‍, പ്രൊഫഷണല്‍ അത്ലറ്റിക്സ് ട്രെയിനര്‍ എന്നിവയുള്‍പ്പെടെ 12 തൊഴിലുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം. ഇത് സ്വകാര്യ മേഖലയില്‍ നല്‍കുന്ന സ്പോര്‍ട്സ് സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും സ്പോര്‍ട്സ് സ്ഥാപനങ്ങളില്‍ കൂടുതല്‍ പ്രൊഫഷണല്‍ അന്തരീക്ഷത്തിന് സഹായിക്കുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വദേശികളെ നിയമിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ പിന്തുണാ പ്രോഗ്രാമുകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നല്‍കുന്നു. നിയമനം, പരിശീലനം, യോഗ്യത, തൊഴില്‍, തൊഴില്‍ സ്ഥിരത എന്നിവക്കുള്ള പിന്തുണ, സൗദിവല്‍ക്കരണ പിന്തുണാ പ്രോഗ്രാമുകളും മാനവശേഷി വികസന ഫണ്ട് പ്രോഗ്രാമുകളും പ്രയോജനപ്പെടുത്തുന്നതില്‍ മുന്‍ഗണന എന്നിവ ഈ പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുന്നു.

    ജിമ്മുകള്‍ക്കും സ്പോര്‍ട്സ് സെന്ററുകള്‍ക്കും ബാധകമായ സൗദിവല്‍ക്കരണ തീരുമാനം, പാലിക്കേണ്ട സൗദിവല്‍ക്കരണ അനുപാതം, സൗദിവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്ന തൊഴിലുകള്‍ എന്നിവ വിശദീകരിക്കുന്ന ഗൈഡ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അതിന്റെ വെബ്സൈറ്റില്‍ പുറത്തിറക്കിയിട്ടുണ്ട്. ശിക്ഷകള്‍ ഒഴിവാക്കുന്നതിന് സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കായിക മന്ത്രാലയവും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പുതിയ സൗദിവല്‍ക്കരണ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നു. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സൗദിവല്‍ക്കരണ തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് സ്‌പോര്‍ട്‌സ് മന്ത്രാലയം നിരീക്ഷിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news jim Saudi saudiazation Saudization Program soudi arabia sports centres
    Latest News
    ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
    17/01/2026
    ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്‌റോയിൽ ആദ്യ യോഗം ചേർന്നു
    17/01/2026
    സിറിയയിൽ നിന്ന് ആട്ടിൻ പറ്റത്തെ കവർന്ന് ഇസ്രായിൽ സൈനികർ
    17/01/2026
    നാലു പതിറ്റാണ്ട് പ്രവാസജീവിതത്തിന് വിരാമം; യാഹുമോൻ ഹാജി തിരികെ നാട്ടിലേക്ക്
    17/01/2026
    സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്തുകൊണ്ട് വാഹനം ഓടിച്ചു; ഡ്രൈവറെ അറസ്റ്റ് ചെയ്ത് അബൂദാബി പൊലീസ്
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version