പത്തനംതിട്ട- കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ച തന്നെ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ വിളിച്ചിരുന്നുവെന്നും സി.പി.എമ്മിലേക്ക് പോയാലും ബി.ജെ.പിയിൽ പോകരുതെന്ന് ഉപദേശിച്ചതായും ബി.ജെ.പി നേതാവ് അനിൽ ആന്റണി. ഈ തെരഞ്ഞെടുപ്പിൽ തന്റെ പിതാവ് എ.കെ ആന്റണിയുടെ പിന്തുണ തനിക്കുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.
അതേസമയം, ഇന്ന് പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തും. കൊച്ചിയിലെത്തുന്ന പ്രിയങ്ക, ഹെലികോപ്റ്ററിൽ ഒന്നരയോടെ പത്തനംതിട്ടയിലെത്തും.
 ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ  Join Our WhatsApp Group
		
		
		
		
	
 
		

