ഷിംല– ഹിമാചൽ പ്രദേശിലെ ഷിംല സഞ്ചൗലി മുസ്ലിം പള്ളിയിൽ നമസ്കാരത്തിന് എത്തിയ വിശ്വാസികളെ തടഞ്ഞ സംഭവത്തിൽ നാലു സ്ത്രീകൾ അടക്കം ആറുപേർക്കെതിരെ കേസെടുത്തു പോലീസ്. വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് എത്തിയ വിശ്വാസികളെയാണ് ഇവർ തടഞ്ഞത്. ദേവഭൂമി സംഘർഷ സമിതിയിലെ മദൻ താക്കൂർ, വിജയ് ശർമ്മ, കൽപ്പന ശർമ്മ, ശ്വേതാ ചൗഹാൻ, പരുൾ എന്നിവയ്ക്കെതിരെയാണ് പോലീസ് ശനിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസെടുത്തത്.
വെള്ളിയാഴ്ച വിശ്വാസികൾ നിസ്കരിക്കാൻ എത്തിയപ്പോൾ പ്രദേശവാസികളായ ഒരു വിഭാഗത്തെ സംഭവം പ്രകോപിക്കുകയായിരുന്നു. തുടർന്ന് ഇവർ ഉൾപ്പെടെയുള്ള സമിതിയിലെ അംഗങ്ങൾ പള്ളിയിൽ തടിച്ചുകൂടി നമസ്കാരം തടയാൻ ശ്രമിച്ചുവെന്നാണ് ആരോപണം. പള്ളി നിയമവിരുദ്ധമാണെന്ന് അവിടെ നമസ്കരിക്കാൻ പാടില്ലെന്നും പ്രാദേശിക കോടതി വിധിച്ചിട്ടുണ്ട് എന്നാണ് ഇവർ അവകാശവാദം ഉയർത്തിയത്.
നമസ്കരിക്കാൻ വന്നവരുടെ പൗരത്വത്തെ ചൊല്ലിയും സംശയമുണർത്തിയ പ്രതികൾ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ചെയ്തു. സംഭവം രൂക്ഷമായപ്പോൾ പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രണമാക്കി.
സംഭവത്തെ തുടർന്ന് പള്ളിയിൽ വരുന്നവരുടെ എണ്ണം കുറക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഇവർ കത്തും സമർപ്പിച്ചു. പള്ളി നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചതിനാൽ തന്നെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
അഞ്ചു നിലകളുള്ള ഈ പള്ളിയുടെ മൂന്നുനിലകൾ പൊളിച്ചുമാറ്റാൻ കഴിഞ്ഞ വർഷം ഒക്ടോബറിലും ബാക്കിയുള്ള രണ്ടുനിലകൾ ഈ വർഷം മെയ് മാസത്തിൽ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. രേഖകൾ ഹാജരാക്കാൻ പോലും പള്ളി കമ്മിറ്റിയും പരാജയപ്പെട്ടെന്നാണ് കോടതി ആരോപിച്ചത്. പൊളിച്ചുമാറ്റാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല.



