Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • സിഫ് ഫുട്ബോൾ, ബി ഡിവിഷനിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ തുടക്കം
    • കുവൈത്തില്‍ നിയമ ലംഘകരുടെ കാറുകള്‍ നശിപ്പിച്ചു
    • ഹകിമിയോ സലാഹോ? ആഫ്രിക്കൻ ഫുട്ബോൾ പുരസ്കാരം ഇത്തവണ ആർക്ക്?
    • ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളെ തുടച്ചു നീക്കി: സൗദി ബസ് ദുരന്തത്തിൽ മരിച്ച 18 പേർ ഒരേ കുടുംബം
    • യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/11/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷിംല– ഹിമാചൽ പ്രദേശിലെ ഷിംല സഞ്ചൗലി മുസ്ലിം പള്ളിയിൽ നമസ്കാരത്തിന് എത്തിയ വിശ്വാസികളെ തടഞ്ഞ സംഭവത്തിൽ നാലു സ്ത്രീകൾ അടക്കം ആറുപേർക്കെതിരെ കേസെടുത്തു പോലീസ്. വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് എത്തിയ വിശ്വാസികളെയാണ് ഇവർ തടഞ്ഞത്. ദേവഭൂമി സംഘർഷ സമിതിയിലെ മദൻ താക്കൂർ, വിജയ് ശർമ്മ, കൽപ്പന ശർമ്മ, ശ്വേതാ ചൗഹാൻ, പരുൾ എന്നിവയ്ക്കെതിരെയാണ് പോലീസ് ശനിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസെടുത്തത്.

    വെള്ളിയാഴ്ച വിശ്വാസികൾ നിസ്കരിക്കാൻ എത്തിയപ്പോൾ പ്രദേശവാസികളായ ഒരു വിഭാഗത്തെ സംഭവം പ്രകോപിക്കുകയായിരുന്നു. തുടർന്ന് ഇവർ ഉൾപ്പെടെയുള്ള സമിതിയിലെ അംഗങ്ങൾ പള്ളിയിൽ തടിച്ചുകൂടി നമസ്കാരം തടയാൻ ശ്രമിച്ചുവെന്നാണ് ആരോപണം. പള്ളി നിയമവിരുദ്ധമാണെന്ന് അവിടെ നമസ്കരിക്കാൻ പാടില്ലെന്നും പ്രാദേശിക കോടതി വിധിച്ചിട്ടുണ്ട് എന്നാണ് ഇവർ അവകാശവാദം ഉയർത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നമസ്കരിക്കാൻ വന്നവരുടെ പൗരത്വത്തെ ചൊല്ലിയും സംശയമുണർത്തിയ പ്രതികൾ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ചെയ്തു. സംഭവം രൂക്ഷമായപ്പോൾ പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രണമാക്കി.

    സംഭവത്തെ തുടർന്ന് പള്ളിയിൽ വരുന്നവരുടെ എണ്ണം കുറക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഇവർ കത്തും സമർപ്പിച്ചു. പള്ളി നിയമവിരുദ്ധമാണെന്ന്‌ കോടതി വിധിച്ചതിനാൽ തന്നെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

    അഞ്ചു നിലകളുള്ള ഈ പള്ളിയുടെ മൂന്നുനിലകൾ പൊളിച്ചുമാറ്റാൻ കഴിഞ്ഞ വർഷം ഒക്ടോബറിലും ബാക്കിയുള്ള രണ്ടുനിലകൾ ഈ വർഷം മെയ് മാസത്തിൽ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. രേഖകൾ ഹാജരാക്കാൻ പോലും പള്ളി കമ്മിറ്റിയും പരാജയപ്പെട്ടെന്നാണ് കോടതി ആരോപിച്ചത്. പൊളിച്ചുമാറ്റാൻ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India sanjauli masjid Shimla
    Latest News
    സിഫ് ഫുട്ബോൾ, ബി ഡിവിഷനിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ തുടക്കം
    17/11/2025
    കുവൈത്തില്‍ നിയമ ലംഘകരുടെ കാറുകള്‍ നശിപ്പിച്ചു
    17/11/2025
    ഹകിമിയോ സലാഹോ? ആഫ്രിക്കൻ ഫുട്ബോൾ പുരസ്കാരം ഇത്തവണ ആർക്ക്?
    17/11/2025
    ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളെ തുടച്ചു നീക്കി: സൗദി ബസ് ദുരന്തത്തിൽ മരിച്ച 18 പേർ ഒരേ കുടുംബം
    17/11/2025
    യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.