ജിദ്ദ – സൗദിയിലെ ആരോഗ്യ നിയമങ്ങളും ധാർമ്മികതയും ലംഘിച്ച് കുടുംബ ബന്ധങ്ങളെയും സാമൂഹിക മൂല്യങ്ങളെയും കുറിച്ച് ടി.വി ചാനലില്‍ പ്രസ്താവനകള്‍ നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോഗ്യ മന്ത്രാലയം നടപടികളെടുക്കുന്നു. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാനായി ഡോക്ടറെ മന്ത്രാലയം വിളിപ്പിപ്പിച്ചു.
വിശ്വസനീയവും പ്രൊഫഷണലായി സ്വീകാര്യവുമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം തിരിച്ചറിയണമെന്നും, ഇതിന് വിരുദ്ധമായ അഭിപ്രായങ്ങളോ വ്യക്തിപരമായ നിർദ്ദേശങ്ങളോ ആണ് പ്രകടിപ്പിക്കുന്നതെങ്കില്‍ അക്കാര്യം രോഗികള്‍ അടക്കമുള്ള ഉപയോക്താക്കളോട് വ്യക്തമാക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന്, എല്ലാ ആരോഗ്യ വിദഗ്ധരും രാജ്യത്തെ നിയമം പാലിക്കണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.



