Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 18
    Breaking:
    • രണ്ടു വര്‍ഷത്തിനിടെ ഇസ്രായില്‍ ജയിലുകളില്‍‌ മരണപ്പെ‌ട്ടത് 98 ഫലസ്തീനികള്‍
    • ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്ക് പിഴ
    • സിറിയക്കുള്ള സൗദി ഇന്ധന സഹായം; ആദ്യ ഗഡു കൈമാറി
    • റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്: “ഉപരോധം ഏർപ്പെടുത്തും”
    • സിഫ് ഫുട്ബോൾ, ബി ഡിവിഷനിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തെരഞ്ഞെടുപ്പിലെ സംവരണത്തിനെതിരെ വനിതാ വാർഡിൽ പത്രിക നൽകി എബി ജെ ജോസിന്റെ പ്രതിഷേധം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/11/2025 Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എബി ജെ ജോസ് നാമനിർദ്ദേശപത്രിക ഉപവരണാധികാരി സിയാദ് എ മുമ്പാകെ നൽകുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലാ– തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പാലാ മുനിസിപ്പാലിറ്റി ഒൻപതാം വാർഡായ കൊച്ചിപ്പാടി വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പ്രതിഷേധിച്ചത്. പാലാ മുനിസിപ്പാലിറ്റിയിലെ ഉപവരണാധികാരി എ സിയാദ് മുമ്പാകെ പത്രിക സമർപ്പിച്ചു. പത്രിക സ്വീകരിച്ച ഉപവരണാധികാരി ഇതുസംബന്ധിച്ചു രസീതും സൂക്ഷ്മപരിശോധനാ നോട്ടീസും കൈമാറി.

    തദ്ദേശസ്വയംഭരണ’ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എബി ജെ ജോസ് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണ വനിതാ സംവരണ വാർഡായിരുന്ന കൊച്ചിടപ്പാടി വാർഡ് വീണ്ടും വനിതാ സംവരണ വാർഡായി മാറി. വനിതകൾ സമത്വത്തിനായി വാദിക്കുമ്പോൾ സംവരണം ഏർപ്പെടുത്തിയത് വനിതകൾ അബലകളാണെന്നു ഔദ്യോഗികമായി മുദ്രകുത്തുന്നതിന് തുല്യമാണ്. ജനപ്രതിനിധികൾ ആകുന്നതു സേവനത്തിൻ്റെ ഭാഗമാണെന്നും സേവനമെന്നത് സ്വമനസാലെ ചെയ്യേണ്ടതുമാണെന്നും ഇദ്ദേഹം കൂട്ടിചേർത്തു. സ്വമനസാലെ അല്ലാതെ മത്സരിച്ചു ജയിക്കുന്നവരിൽ പലർക്കും പകരം മറ്റുള്ളവരോ രാഷ്ട്രീയ കക്ഷികളോ ആണ് നിയന്ത്രിക്കുന്നതെന്ന് മുൻകാല അനുഭവങ്ങൾ തെളിവാണ്. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിബന്ധനകൾ വയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നു എബി ജെ ജോസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകളിലെ എല്ലാവിധ സംവരണങ്ങളും ഇല്ലാതാക്കണം. ജനാധിപത്യത്തെ ശുദ്ധീകരിച്ച് സ്ഫുടം ചെയ്തെടുക്കേണ്ടതിന് പകരം ഇത്തരം നടപടികളിലൂടെ ജനാധിപത്യത്തെ മലീനസമാക്കുകയാണെന്നും എബി ജെ ജോസ് കുറ്റപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒന്നിലധികം നാമനിർദ്ദേശപത്രിക സ്വീകരിക്കുക, ഏറ്റെടുത്ത കാലാവധി പൂർത്തിയാക്കാതെ രാജി വയ്ക്കുകയും മറ്റൊരു സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പരാതികൾ എബിയുടെ നേതൃത്വത്തിൽ മുമ്പ് നൽകിയിട്ടുണ്ട്. അപരന്മാരെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ വയ്ക്കണമെന്നമെന്ന എബി ജെ ജോസിൻ്റെ നിർദ്ദേശം നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അംഗീകരിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aby J Joseph Kerala Politics reservation in elections
    Latest News
    രണ്ടു വര്‍ഷത്തിനിടെ ഇസ്രായില്‍ ജയിലുകളില്‍‌ മരണപ്പെ‌ട്ടത് 98 ഫലസ്തീനികള്‍
    17/11/2025
    ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്ക് പിഴ
    17/11/2025
    സിറിയക്കുള്ള സൗദി ഇന്ധന സഹായം; ആദ്യ ഗഡു കൈമാറി
    17/11/2025
    റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്: “ഉപരോധം ഏർപ്പെടുത്തും”
    17/11/2025
    സിഫ് ഫുട്ബോൾ, ബി ഡിവിഷനിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ തുടക്കം
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version