Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    • പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    • 33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    • ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    • മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    തീർഥാടകരെ സേവിക്കനായി എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2025 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Thwalal Bin Shalhoob
    ബ്രിഗേഡിയർ ജനറൽ ത്വലാൽ ബിൻ ശൽഹൂബ്‌
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- തീർഥാടകർക്ക് സേവനങ്ങൾ നൽകാനായി സൗദി അറേബ്യ എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ ത്വലാൽ ബിൻ ശൽഹൂബ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും ഇതിനു കീഴിലെ സുരക്ഷാ വകുപ്പുകളും കൃത്രിമ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഹജ് കോൺഫറൻസിന്റെയും എക്‌സിബിഷന്റെയും ഭാഗമായി നടന്ന ‘തീർഥാടകരെ സേവിക്കുന്നതിൽ രാജ്യത്തിന്റെ ശ്രമങ്ങൾ എടുത്തുകാണിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക’് എന്ന സംവാദ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    തീർഥാടകരിലേക്ക് എത്തിച്ചേരാനും അവരുടെ അവബോധം വർധിപ്പിക്കാനും നിർദേശങ്ങൾ പാലിക്കാൻ സഹായിക്കുന്ന സമഗ്ര വിവരങ്ങൾ നൽകാനും മന്ത്രാലയം വിവിധ മാധ്യമങ്ങൾ വഴി ഒന്നിലധികം ഭാഷകളിലുള്ള ആശയവിനിമയ സന്ദേശങ്ങൾ ഉപയോഗിക്കുന്നുണ്ട്. സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വെച്ച് സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീർഥാടകർക്ക് അവസരമൊരുക്കുന്ന മക്ക റൂട്ട് പദ്ധതി വിവിധ സർക്കാർ വകുപ്പുകളുമായുള്ള സഹകരണത്തിലൂടെയും സംയോജനത്തിലൂടെയും ആഭ്യന്തര മന്ത്രാലയം ഏഴു വർഷമായി നടപ്പാക്കുന്നു. എട്ടു രാജ്യങ്ങളിലെ 12 വിമാനത്താവളങ്ങളിലാണ് മക്ക റൂട്ട് പദ്ധതി കഴിഞ്ഞ വർഷം നടപ്പാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തീർഥാടകരെ സംരക്ഷിക്കുക, സുരക്ഷിതമായും എളുപ്പത്തിലും മനസ്സമാധാനത്തോടെയും തീർഥാടന കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കുക, സമാധാനത്തോടെയും സ്വസ്ഥതയോടെയും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുക എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പെർമിറ്റില്ലാതെ ഹജ് പാടില്ല എന്ന ശീർഷകത്തിലുള്ള ക്യാമ്പയിൻ ശ്രദ്ധേയമായ വിജയം കൈവരിച്ചു.

    തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിലും സുരക്ഷിതത്വത്തിലും ശാന്തതയിലും കർമങ്ങൾ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിലും സൗദി ഭരണാധികാരികളുടെ താൽപ്പര്യവും പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു. ഭരണാധികാരികളുടെ മാർഗനിർദേശങ്ങൾ പാലിച്ച് സൗദി അറേബ്യ തീർഥാടകർക്ക് അസാധാരണമായ പരിചരണവും ശ്രദ്ധയും നൽകുന്നുണ്ടെന്നും ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് സുരക്ഷിതവും സുഗമവുമായ ഹജ് യാത്ര ഉറപ്പാക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Artificial intelligence Haj-Umra Saudi Service
    Latest News
    കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    21/02/2026
    പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    21/02/2026
    33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    21/02/2026
    ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    21/02/2026
    മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version