കുവൈത്ത് സിറ്റി – ദേശസുരക്ഷാ കേസില്‍ പ്രശസ്ത കുവൈത്തി നടിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇവരെ അന്വേഷണ വിധേയമായി 21 ദിവസത്തേക്ക് തടങ്കലില്‍ വെക്കാനും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. നടിയുടെ വോയ്‌സ് ക്ലിപ്പ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണ വിധേയമായി 21 ദിവസം ജയിലില്‍ അടക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



