Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 16
    Breaking:
    • മകൾക്ക് ഭാരമാകാൻ ആഗ്രഹിക്കുന്നില്ല’: യു.പിയിൽ ജീവിച്ചിരിക്കെ സ്വന്തം ‘തേർവി’ (മരണാനന്തര ചടങ്ങ്) നടത്തി വയോധികൻ
    • മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
    • ഗതാഗത നിയമലംഘകരോട് ഒരു വിട്ടുവീഴ്ചയും പാടില്ല, ജനം എതിരാകുകയാണെങ്കിൽ ആവട്ടെ, ആ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കാം- മുഖ്യമന്ത്രി
    • സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്റെ നാൾവഴികൾ പ്രകാശനം ചെയ്തു
    • നെഹ്‌റുവിന്റെ ഓർമകളിൽ റിയാദിൽ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    6-ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി മാറി സൗദി അറേബ്യ

    രാജ്യത്ത്​ 6ജി പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി സി.എസ്.ടി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/11/2025 Saudi Arabia Gulf Technology Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ വാര്‍ത്താവിനിമയ മേഖലയില്‍ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് 6-ജി ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ (സി.എസ്.ടി) അറിയിച്ചു. ഇത് സാങ്കേതിക മേഖലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്തും. ആറാം തലമുറ (6-ജി) സാങ്കേതികവിദ്യകള്‍ പ്രാപ്തമാക്കുന്നതിന് പരിഗണിക്കുന്ന പ്രധാന ബാന്‍ഡുകളിലൊന്നായ 7 ജിഗാഹേര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡില്‍ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ആദ്യ ട്രയല്‍ ആണ് വിജയകരമായി സൗദി അറേബ്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സൗദി ടെലികോം കമ്പനി (എസ്.ടി.സി), നോക്കിയ എന്നിവയുമായി സഹകരിച്ചാണ് ട്രയല്‍ നടത്തിയത്. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകളോടുള്ള ഭാവിസമീപനത്തെയാണ് ഈ ട്രയല്‍ പ്രതിഫലിപ്പിക്കുന്നത്. ഈ മേഖലയിലെ ഏറ്റവും പുതിയ ആഗോള കണ്ടുപിടുത്തങ്ങള്‍ സ്വീകരിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഇത് സാങ്കേതികവിദ്യയിലും ഇന്നൊവേഷനിലും രാജ്യത്തിന്റെ മുന്‍നിര സ്ഥാനം വര്‍ധിപ്പിക്കുകയും ആഗോള സാങ്കേതിക പരിവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

    ട്രയലില്‍ ഉപയോഗിച്ച ഫ്രീക്വന്‍സി ബാന്‍ഡ് 7.125 ജിഗാഹേര്‍ട്‌സിനും 8.4 ജിഗാഹേര്‍ട്‌സിനും ഇടയിലാണ്. 6-ജി സാങ്കേതികവിദ്യകള്‍ക്കായി പരിഗണിക്കുന്ന പ്രധാന ബാന്‍ഡുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. പുതിയൊരു ബാന്‍ഡ് പരീക്ഷിക്കാനുള്ള പ്രായോഗിക നടപടിയാണിത്. അന്താരാഷ്ട്ര തലത്തില്‍ ഫ്രീക്വന്‍സി സ്‌പെക്ട്രത്തിനായുള്ള നയങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തുന്നതില്‍ സി.എസ്.ടിയുടെ പങ്ക് ഇത് ശക്തിപ്പെടുത്തുമെന്നും കമ്മീഷന്‍ പറഞ്ഞു. കമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശം, സാങ്കേതിക മേഖലകളില്‍ സൗദി അറേബ്യയുടെ അഭിലാഷങ്ങളെ പിന്തുണക്കാനും, മുന്‍നിര ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങള്‍ നല്‍കുന്ന വിപുലമായ പങ്കാളിത്തങ്ങളിലൂടെ ഭാവി സാങ്കേതികവിദ്യകളെ പ്രാപ്തമാക്കുന്ന നൂതന റെഗുലേറ്റര്‍ എന്നോണം പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സി.എസ്.ടിയുടെ മുന്‍നിര സ്ഥാനം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ തന്ത്രപരമായ സമീപനങ്ങളുടെ ഭാഗമായാണ് 6-ജി ട്രയല്‍ നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    6G Technology Gulf news Saudi arabia Saudi Internet
    Latest News
    മകൾക്ക് ഭാരമാകാൻ ആഗ്രഹിക്കുന്നില്ല’: യു.പിയിൽ ജീവിച്ചിരിക്കെ സ്വന്തം ‘തേർവി’ (മരണാനന്തര ചടങ്ങ്) നടത്തി വയോധികൻ
    15/11/2026
    മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
    15/11/2026
    ഗതാഗത നിയമലംഘകരോട് ഒരു വിട്ടുവീഴ്ചയും പാടില്ല, ജനം എതിരാകുകയാണെങ്കിൽ ആവട്ടെ, ആ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കാം- മുഖ്യമന്ത്രി
    15/11/2026
    സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്റെ നാൾവഴികൾ പ്രകാശനം ചെയ്തു
    15/11/2026
    നെഹ്‌റുവിന്റെ ഓർമകളിൽ റിയാദിൽ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി
    15/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.