Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • റിയാദ് ഇന്ത്യന്‍ എംബസിയില്‍ ‘ഗീത മഹോത്സവ് എ മ്യൂസിക്കല്‍’ സംഗീത നാടകം അരങ്ങേറി
    • കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്
    • ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയിൽ 25 ലക്ഷം വേട്ട് കൊള്ള, എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി
    • ഹമാസ് ഒരു മൃതദേഹം കൂടി കൈമാറിയതായി ഇസ്രായില്‍
    • 6-ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി മാറി സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ മൂന്നു മാസത്തിനിടെ കണ്ടെത്തിയത് 244 ബിനാമി സ്ഥാപനങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/11/2025 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ മൂന്നു മാസത്തിനിടെ 244 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി. വാണിജ്യ മന്ത്രാലയവും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഉള്‍പ്പെട്ട ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം സംഘങ്ങള്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനയിലാണ് ബിനാമിയാണെന്ന് സംശയിക്കപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. വാണിജ്യ സ്ഥാപനങ്ങള്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ട് നടത്തിയ പരിശോധനയാണ് ഇത്.
    മൂന്നു മാസത്തിനിടെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 5,693 സ്ഥാപനങ്ങളും 1,064 കമ്പനികളും അടക്കം 6,757 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധനകള്‍ നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കല്‍, ഇന്‍വോയ്സിംഗ് സംവിധാനത്തിന്റെ അഭാവം, ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ എന്നിവ അടക്കം വിപണി നിയമങ്ങള്‍ ലംഘിച്ച 26 സ്ഥാപനങ്ങളും പരിശോധനകള്‍ക്കിടെ കണ്ടെത്തി.

    കാപ്പി, സുഗന്ധദ്രവ്യങ്ങള്‍, മസാലകള്‍ എന്നിവയുടെ ചില്ലറ വില്‍പ്പന, ഇന്റീരിയര്‍ ഡെക്കറേഷന്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും ചില്ലറ വില്‍പ്പന, ഓട്ടോ പാര്‍ട്സ്-ആക്സസറീസ് മൊത്തവ്യാപാര, ചില്ലറ വില്‍പ്പന, ആഡംബര വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും ചില്ലറ വില്‍പ്പന, വീട്ടുപകരണങ്ങളുടെ ചില്ലറ വില്‍പ്പന എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തിയത്. കണ്ടെത്തിയ ബിനാമി സ്ഥാപനങ്ങള്‍ക്ക് 11,14,000 റിയാല്‍ പിഴ ചുമത്തി. ബിനാമിയാണെന്ന് സംശയിക്കപ്പെടുന്ന 1,890 സ്ഥാപനങ്ങളെ കുറിച്ച് മൂന്നാം പാദത്തില്‍ പൊതുസമൂഹത്തില്‍ നിന്ന് അടക്കം പരാതികള്‍ ലഭിച്ചു. ഇക്കൂട്ടത്തില്‍ ശരിയാണെന്ന് തെളിഞ്ഞ 191 പരാതികള്‍ ബിനാമി ബിസിനസ് വിരുദ്ധ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് ശിക്ഷകള്‍ പ്രഖ്യാപിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറി. പത്ത് കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറി. മൂന്നാം പാദത്തില്‍ 50 ലക്ഷത്തിലേറെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തുന്നത് വാണിജ്യ മന്ത്രാലയം വിജയകരമായി തടഞ്ഞു. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംയുക്ത സുരക്ഷാ റെയ്ഡുകളുമായി സഹകരിച്ച്, നിര്‍മ്മാണ സാമഗ്രികള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ പാര്‍ട്സ്, ആരോഗ്യം, കോസ്‌മെറ്റിക്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സൈനിക യൂണിഫോമുകള്‍, മസാജ് സെന്ററുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 1,274 സ്ഥാപനങ്ങളിലും മൂന്നു മാസത്തിനിടെ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. പരിശോധനയിൽ 40 ലക്ഷത്തിലേറെ വ്യാജ പുകയില ഉല്‍പ്പന്നങ്ങളും പുകയില നിര്‍മ്മാണം, പാക്കേജിംഗ് എന്നിവക്ക് ഉപയോഗിക്കുന്ന 13 മെഷീനുകളും എണ്ണകള്‍, സുഗന്ധദ്രവ്യങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. പരിശോധനകള്‍ക്കിടെ പിടിയിലായ വിദേശ തൊഴിലാളികളെ നിയമപരമായ ശിക്ഷാ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benami Gulf news Saudi arabia Saudi Ministry of Commerce
    Latest News
    റിയാദ് ഇന്ത്യന്‍ എംബസിയില്‍ ‘ഗീത മഹോത്സവ് എ മ്യൂസിക്കല്‍’ സംഗീത നാടകം അരങ്ങേറി
    05/11/2025
    കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്
    05/11/2025
    ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയിൽ 25 ലക്ഷം വേട്ട് കൊള്ള, എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി
    05/11/2025
    ഹമാസ് ഒരു മൃതദേഹം കൂടി കൈമാറിയതായി ഇസ്രായില്‍
    05/11/2025
    6-ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി മാറി സൗദി അറേബ്യ
    05/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version