Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    • ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    • ഗാസ വെടിനിർത്തൽ നിരീക്ഷണം ദുഷ്‌കരമെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ
    • സൗദിയിൽ മായം കലർത്തിയ ഇന്ധനം വിറ്റതിന് പെട്രോൾ ബങ്ക് ഉടമക്ക് പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/11/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നോട്ടെക്, നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ’ (KNOWTECH) യുടെ മൂന്നാമത് എഡിഷൻ നവംബർ 14-ന് ജിദ്ദ അൽ മവാരിദ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക, പഠനവിധേയമാക്കുക, നവ സങ്കേതങ്ങളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ 2018-ൽ ആരംഭിച്ച സാങ്കേതികോത്സവത്തിന്റെ മൂന്നാമത്തെ എഡിഷനാണ് ഈ മാസം നടക്കാനിരിക്കുന്നത്.

    ശാസ്ത്ര-സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകുന്ന അവതരണങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയിലൂടെ സമൂഹത്തിൽ വിജ്ഞാന വിപ്ലവം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യവും നോട്ടെക്കിനുണ്ട്. തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് സമൂഹ പുനർനിർമാണത്തിന് മൂല്യാധിഷ്ഠിതമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സാങ്കേതിക വിദഗ്ധരെ പ്രേരിപ്പിക്കാനും ലക്ഷ്യമിടുന്നു. ‘നോട്ടെക് പൾസ്’ എന്ന പേരിൽ രാജ്യത്തെ മുഴുവൻ പ്രവാസി ഇന്ത്യക്കാരിലേക്കും നോട്ടെക് സന്ദേശം എത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടെക്നോളജി, സയൻസ്, ഹെൽത്ത് എന്നീ വിഷയങ്ങളിൽ എക്സ്പോയുടെ പ്രധാന ആകർഷണമായി പവലിയനുകൾ ഒരുക്കും.  ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഓഗ്മെന്റഡ്/വിർച്വൽ റിയാലിറ്റി, റോബോട്ടിക്സ്, ഫ്യൂച്ചർ മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ പുത്തൻ മാറ്റങ്ങൾ സന്ദർശകർക്ക് നേരിട്ട് അനുഭവിക്കാൻ കഴിയുന്ന രീതിയിൽ ടെക് എക്സിബിഷൻ അവതരിപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാകും.  വിദ്യാർത്ഥികൾ നിർമ്മിച്ച വർക്കിംഗ് മോഡലുകളുടെ സയൻസ് എക്സിബിഷനും നടക്കും.
    മറ്റു പ്രോഗ്രാമുകൾ-

    • DIY (Do It Yourself) Lab: കുട്ടികൾക്കും കുടുംബങ്ങൾക്കും ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലും നിർമിതികളിലും നേരിട്ട് പങ്കാളികളാകാവുന്ന ഹാൻഡ്‌സ്-ഓൺ ലൈവ് ലാബ്. 
    • Teknova: ശാസ്ത്ര പരീക്ഷണങ്ങൾ, മുസ്ലിം ശാസ്ത്രലോക പരിചയം, ഡോക്യുമെന്ററികൾ എന്നിവ ഉൾപ്പെടുന്ന ഹ്രസ്വ വീഡിയോ/ലൈവ് അവതരണങ്ങൾ (നോട്ടെക് ഷോകൾ). 
    • i-Talk: ആരോഗ്യം, ശാസ്ത്രം, ടെക്നോളജി, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകളിലെ നൂതന ആശയങ്ങൾ (ഐഡിയ, ഇന്നൊവേഷൻ, ഇൻസ്പിരേഷൻ, ഇൻഫർമേഷൻ) പങ്കുവെക്കുന്ന 10 മിനിറ്റ് സെഷനുകൾ. 
    • Evolvere: നവ സംരംഭകരുമായി സംവദിക്കാൻ “ചാറ്റ് വിത്ത് ഓൺട്രപ്രണർ” സെഷനുകളും പുതിയ പ്രൊഡക്റ്റ്/പ്രോജക്റ്റ് അവതരണങ്ങളും. 
    • Nexture: ജോബ് ഫെയർ, കരിയർ കൗൺസിലിംഗ്, പ്രൊഫഷണൽ ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടുന്ന കരിയർ ഗൈഡൻസ് വിഭാഗം. 
    • Maker’s Market: പങ്കെടുക്കുന്നവർക്ക് സ്വയം നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള പ്രത്യേക വേദി. 

    ജൂനിയർ (ക്ലാസ് 5-8), സെക്കൻഡറി (ക്ലാസ് 9-12), സീനിയർ (18-35 വയസ്സ്), ജനറൽ, ഓഡിയൻസ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 1990 ജനുവരി ഒന്നിന് ശേഷം ജനിച്ച മുഴുവൻ പ്രവാസി ഇന്ത്യക്കാർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. വിദ്യാർഥിനികൾക്കും വനിതകൾക്കും അനുയോജ്യമായ മത്സരങ്ങൾ പ്രത്യേകം സംഘടിപ്പിക്കുന്നതാണ്. 
    പ്രധാന മത്സര ഇനങ്ങൾ:

    • വ്ലോഗ് (ജൂനിയർ, സെക്കൻഡറി, സീനിയർ) 
    • സയൻസ് വർക്കിംഗ് മോഡൽ (ജൂനിയർ, സെക്കൻഡറി) 
    • ദി ലെജൻഡറി (ജൂനിയർ) 
    • സെമിനാർ (സെക്കൻഡറി, സീനിയർ) 
    • എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചലഞ്ച് (സീനിയർ) 
    • ഐഡിയത്തോൺ (ജനറൽ) 
    • ബിഗ് ക്വിസ് ഷോ (ഓഡിയൻസ്) 

    യുവ ഗവേഷകർക്ക് പുതിയ കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ നോട്ടെക് അവസരം നൽകും. വിദ്യാർത്ഥികൾക്ക് സയൻസ് മേളയിൽ വർക്കിംഗ് മോഡലുകൾ തയ്യാറാക്കി അവതരിപ്പിക്കാനും, ബിസിനസ് സംരംഭകർക്ക് പുതിയ പ്രോജക്റ്റുകൾ പരിചയപ്പെടുത്താനും ലോഞ്ച് ചെയ്യാനും നോട്ടെക്കിൽ പ്രത്യേക അവസരങ്ങൾ ഒരുക്കും. ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവരുടെ സ്ഥാപനത്തിന്റെ പേര് കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +966 534103919 എന്ന നമ്പറിൽ ബന്ധപ്പെടാം.

    പത്ര സമ്മേളനത്തിൽ മൻസൂർ ചുണ്ടമ്പറ്റ (ഗ്ലോബൽ സെക്രട്ടറി), ഫസീൻ കോഴിക്കോട് (ഗ്ലോബൽ സെസെക്രട്ടറി), റിയാസ് മടത്തറ (സൗദി വെസ്റ്റ് നാഷണൽ സെക്രട്ടറി), റഷീദ് പന്തല്ലൂർ, സുജീർ പുത്തൻപള്ളി
    ഖലീൽ റഹ്മാൻ കൊളപ്പുറം (നോട്ടെക് ജിദ്ദ ഡ്രൈവ് ടീം) എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah KNOWTECH RSC
    Latest News
    ജിദ്ദക്ക് അറിവിൻ വെളിച്ചം പകരാൻ KNOWTECH വരുന്നു, ആർ.എസ്.സി മൂന്നാമത് എക്സ്പോ ഈ മാസം 14ന്
    05/11/2025
    മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    05/11/2025
    ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    04/11/2025
    ഗാസ വെടിനിർത്തൽ നിരീക്ഷണം ദുഷ്‌കരമെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ
    04/11/2025
    സൗദിയിൽ മായം കലർത്തിയ ഇന്ധനം വിറ്റതിന് പെട്രോൾ ബങ്ക് ഉടമക്ക് പിഴ
    04/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version