Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • ഗാസ വെടിനിർത്തൽ: യുഎസ് ഏകോപന കേന്ദ്രത്തിലേക്ക് ഫ്രാൻസ് സൈനികരെയും സിവിലിയൻ ഉദ്യോഗസ്ഥരെയും അയച്ചു
    • ആകാശത്തൊരു ലോകകപ്പ്; ലോകത്തെ വിസ്മയിപ്പിക്കാൻ സൗദി അറേബ്യയുടെ ‘ആകാശ സ്റ്റേഡിയം’
    • സി. മുഹമ്മദ് അജ്മലിന്‌ അബൂദാബി മുഹമ്മദ് ബിൻ സാഇദ് യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണം
    • മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    • സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകിയ പ്രവാസിക്ക് പത്തു വർഷം തടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2025 Kuwait Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Representative image
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി നൽകിയ കേസിൽ പ്രവാസിയെ കുവൈത്ത് അപ്പീൽ കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതോടെ കേസിൽ ഇതേ ശിക്ഷ ലഭിച്ച പ്രതികളുടെ എണ്ണം അഞ്ചായി.

    ജഡ്ജി നാസർ സാലിം അൽഹൈദിന്റെ അധ്യക്ഷതയിൽ ജഡ്ജിമാരായ മുതൈബ് അൽഅറാദിയും മുഹമ്മദ് അൽസാനിഉം അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് പരിശോധനകൾക്കുള്ള രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ച് വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകാൻ വിദേശ തൊഴിലാളികൾക്ക് പ്രതി 200 കുവൈത്തി ദീനാർ ആണ് കൈക്കൂലി നൽകിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇഖാമക്ക് അപേക്ഷിക്കുന്ന വിദേശികളിൽ നിന്ന് കൈക്കൂലി സ്വീകരിച്ച് ബ്ലഡ് സാമ്പിളുകളിൽ കൃത്രിമം കാണിച്ച് വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകിയതിന് 2022 ഫെബ്രുവരിയിൽ മൂന്നു വിദേശ തൊഴിലാളികളെ അപ്പീൽ കോടതി പത്തു വർഷം വീതം തടവിന് ശിക്ഷിച്ചിരുന്നു. രക്തപരിശോധനാ റിസൾട്ടുകളിൽ കൃത്രിമം നടത്തിയതിന് മറ്റൊരു പ്രതിയെ ഇതേ കോടതി 2023 ഡിസംബറിൽ പത്തു വർഷം തടവിന് ശിക്ഷിച്ചു.

    ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളാണ് കൃത്രിമം കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പിൽ നിന്ന് ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നാലു വിദേശികളെ അടിയന്തിരമായി വീണ്ടും ഹെപ്പറ്റൈറ്റിസ് സി, ബി, എച്ച്.ഐ.വി, ടി.ബി കൺട്രോൾ യൂനിറ്റിൽ ടി.ബിക്കുള്ള എക്സ്റേ എന്നിവ അടക്കമുള്ള സമഗ്ര മെഡിക്കൽ പരിശോധനക്ക് വിധേയരാക്കി. ഇതിൽ രണ്ടു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും രണ്ടു പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. നാലു പേരുടെയും ടി.ബി പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലൂടെയാണ് ലാബ് ടെസ്റ്റ് റിസർട്ടുകളിൽ കൃത്രിമം നടത്തുന്ന സംഘം അറസ്റ്റിലായത്.

    സാമ്പിൾ കളക്ഷൻ കേന്ദ്രത്തിൽ നിന്ന് ലബോറട്ടറിയിലേക്ക് നീക്കം ചെയ്യുന്നതിനിടെ രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ചാണ് സംഘം റിസർട്ടുകളിൽ കൃത്രിമം നടത്തി വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകിയിരുന്നത്.
    സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെയും ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെയും പങ്കാളിത്തത്തോടെയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രവാസികളുടെ സ്വന്തം നാട്ടിൽ വെച്ചാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് തട്ടിപ്പ് ആദ്യം നടത്തിയിരുന്നത്.

    വ്യാജ ഔദ്യോഗിക സ്റ്റാമ്പുകൾ നിർമിച്ച് ഒരു വനിതയാണ് രോഗബാധിതരായവർക്ക് രോഗമുക്തരാണെന്ന് സ്ഥിരീകരിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിസകൾ സ്റ്റാമ്പ് ചെയ്ത് കുവൈത്തിലെത്തിയ ശേഷം ഇഖാമക്കുള്ള അപേക്ഷക്കൊപ്പം സമർപ്പിക്കാനാണ് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയത്. കേസിൽ പെട്ട മൂന്നു പ്രതികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നാലു പേർ കുവൈത്തിന് പുറത്തേക്ക് രക്ഷപ്പെട്ടതായി വ്യക്തമായി. മുഴുവൻ പ്രതികളെയും ക്രിമിനൽ കോടതി പത്തു വർഷം വീതം തടവിന് ശിക്ഷിച്ചു. പിന്നീട് അപ്പീൽ കോടതിയിൽ പലതവണയായി ഹാജരായ അഞ്ചു പ്രതികളെ അപ്പീൽ കോടതി പത്തു വർഷം വീതം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bribery Expats Fake Medical Certificate Kuwait
    Latest News
    ഗാസ വെടിനിർത്തൽ: യുഎസ് ഏകോപന കേന്ദ്രത്തിലേക്ക് ഫ്രാൻസ് സൈനികരെയും സിവിലിയൻ ഉദ്യോഗസ്ഥരെയും അയച്ചു
    30/10/2025
    ആകാശത്തൊരു ലോകകപ്പ്; ലോകത്തെ വിസ്മയിപ്പിക്കാൻ സൗദി അറേബ്യയുടെ ‘ആകാശ സ്റ്റേഡിയം’
    30/10/2025
    സി. മുഹമ്മദ് അജ്മലിന്‌ അബൂദാബി മുഹമ്മദ് ബിൻ സാഇദ് യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണം
    30/10/2025
    മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    30/10/2025
    സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.