ജിദ്ദ- സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം(സിഫ്) മുപ്പതാം വാർഷികവും 21-ാമത് ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള ഫിക്സ്ചർ പ്രകാശനവും ട്രോഫി അനാവരണവും നടന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, അബ്ദുൽ നാഫി കുപ്പനത്ത് (മാർക്കറ്റിംഗ് ഡയറക്ടർ, റബിയ ടീ), മിഥുൻ (ആർ.കെ.ജി), നസീം നീലമ്പ്ര (ഈസ്റ്റേൺ), നളിൻ (ചാർമ്സ്), സുനീർ (ആർക്കാസ്), വി.പി മുസ്തഫ (കെ.എം.സി.സി), സാദിഖ് പാണ്ടിക്കാട്, ജോയ് മൂലൻ, കുഞ്ഞാലി (അബീർ മെഡിക്കൽ ഗ്രൂപ്പ്), അൻവർ വല്ലാഞ്ചിറ എന്നിവർ പ്രസംഗിച്ചു. ബേബി ഫാത്തിമ സെനാൽ സിഫിന്റെ ചരിത്രമടങ്ങിയ പ്രസംഗം നടത്തി. അഹമ്മദ് റിഷാൻ ഖിറാഅത്ത് നടത്തി.


കഴിഞ്ഞ വർഷത്തെ ജേതാക്കളായ മഹ്ജർ FCയുടെ ക്യാപ്റ്റൻ നൗഫൽ ചുക്കൻ, ട്രോഫി സിഫ് ജനറൽ ക്യാപ്റ്റൻ അൻ വർ കരിപ്പക്ക് ട്രോഫി കൈമാറി. സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്രയും, ജനറൽ സെക്രട്ടറി നിസാം മമ്പാടും ട്രോഫി ഏറ്റുവാങ്ങി. റബിയ ടീയുടെ മാർക്കറ്റിംഗ് ഡയറക്ടർ അബ്ദുൽ നാഫി കുപ്പനത്ത് ട്രോഫി ഔദ്യോഗികമായി
പ്രദർശിപ്പിച്ചു. മുഴുവൻ ടീമുകളും ജഴ്സി പ്രകാശനം നിർവഹിച്ചു. നവംബർ 7 ന് കിംഗ് അബ്ദുൽ അസീസ്
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ ക്ലബ്ബ്കളുടെയും വിവിധ സംഘടനകളുടെയും
മാർച്ചു പാസ്റ്റുകളും ഉണ്ടായിരിക്കുന്നതാ ണെന്ന് സംഘാടകർ അറിയിച്ചു.
ഷഫീക് പട്ടാമ്പി, സന ഇർഷാദ്, അയ്യൂബ് മുസ്ലിയാരകത്ത്, നാസർ ശാന്തപുരം, സലാംകാളികാവ്, യാസിർ അറഫാത്ത്, ശരീഫ് പരപ്പൻ, നിസാം പാപറ്റ, ഫിറോസ് ചെറുകോട്, അബു കട്ടുപ്പാറ, ഫിർദൗസ് കൂട്ടിലങ്ങാടി, ജംഷി കോട്ടപ്പുറം, ഷഫിഖ് പട്ടാമ്പി, കെ.സി മൻസൂർ, അൻവർ കരിപ്പ, സഫീർ കോട്ടപ്പുറം,നൗഷാദ് ചാത്തല്ലൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.



