ജിദ്ദ – ഏപ്രില്‍ മൂന്നിലെ കണക്കുകള്‍ പ്രകാരം സൗദിയില്‍ സ്വകാര്യ മേഖലയില്‍ 88,75,250 വിദേശ തൊഴിലാളികളുള്ളതായി നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. ഇക്കൂട്ടത്തില്‍ 3,59,465 പേര് വനിതകളും 85,15,785 പേര് പുരുഷന്മാരുമാണ്. സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാര്‍ 23,68,947 ആയി ഉയര്‍ന്നു. ഇക്കൂട്ടത്തില്‍ 13,93,226 പേര് പുരുഷന്മാരും 9,75,721 പേര് വനിതകളുമാണ്. സ്വദേശികളും വിദേശികളും അടക്കം സ്വകാര്യ മേഖലയില്‍ ആകെ 1,12,44,197 ജീവനക്കാരാണുള്ളത്. മാര്‍ച്ച് മാസത്തില്‍ 28,161 സൗദികള്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചതായും നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group