മദീന – പ്രവാചക നഗരി സന്ദര്‍ശകര്‍ക്കിടയില്‍ നാലു ദശകത്തിലേറെ കാലം മുടങ്ങാതെ സൗജന്യമായി ചായയും കാപ്പിയും വിതരണം ചെയ്തു വന്ന അബുസ്സുബാഅ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിറിയന്‍ വംശജന് ശൈഖ് ഇസ്മാഈല്‍ അല്‍സഈം അന്തരിച്ചു. 96 വയസായിരുന്നു. നാല്പതു വര്‍ഷത്തിലേറെ കാലം നീണ്ട, ഔദാര്യത്തിന്റെ പാരമ്പര്യം അവശേഷിപ്പിച്ചാണ് അബുസ്സുബാഅ് ദൈവീക സന്നിധിയിലേക്ക് യാത്രയായത്.
സിറിയയിലെ ഹമാ നഗരവാസിയായ ഇസ്മാഈല്‍ അല്‍സഈം 50 വര്‍ഷത്തിലേറെ മുമ്പാണ് മദീനയില്‍ താമസം ആരംഭിച്ചത്. മദീനയിലെ താമസ കാലത്തു മുഴുവന്‍ എല്ലാ ദിവസവും മുടങ്ങാതെ ആയിരക്കണക്കിനാളുകള്‍ക്ക് ഇദ്ദേഹം സൗജന്യമായി കാപ്പിയും ചായയും വിതരണം ചെയ്തിരുന്നു. ഖുബാ മസ്ജിദിനു സമീപമാണ് ഇദ്ദേഹം കാപ്പിയും ചായയും വിതരണം ചെയ്തിരുന്നത്. വീട്ടില്‍ വെച്ച് ചായയും കാപ്പിയും തയാറാക്കി വലിയ ഫ്ളാസ്കുകളില്‍ നിറച്ച് അവ പ്ലാസ്റ്റിക് കുട്ടകളിലാക്കി ട്രോളിയില്‍ തള്ളി ഖുബാ മസ്ജിദിനു സമീപം എത്തിച്ചാണ് പേപ്പര്‍ കപ്പുകളില്‍ നിറച്ച് സന്ദര്‍ശകര്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group