ദമ്മാം: ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപ്പിച്ച് ദമാം ദമാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച എം പി എല്‍ ക്രിക്കറ്റ് സീസണ്‍ സിക്സിൽ അല്‍ റവാദ് വളാഞ്ചേരി ജേതാക്കളായി. ദമാം കാനു ഗ്രൗണ്ടില്‍ നടന്ന കലാശ പോരാട്ടത്തില്‍ യു-ഐ-സി കോടൂരിനെ പരാജയപ്പെടുത്തിയാണ് അല്‍ റവാദ് ചാമ്പ്യന്മാരായത്. മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങള്‍ അടക്കം ഇരുനൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ചു.
സൗദിയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനമാ യ യൂനിവേഴ്സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി യായിരുന്നു ടൂര്‍ണമെന്റ് ന്റെ മുഖ്യ പ്രായോജകര്‍. യൂ-ഐ-സി ദമാം ബ്രാഞ്ച് മനേജര്‍ റോബിന്‍,ട്രെൻഡി ഇന്റീരിയർ മാനേജിങ് ഡയറക്ടർ ഹനീഫ, അബീർ മെഡിക്കൽ സെന്റർ പ്രതിനിധി അനീഷ് എന്നിവര്‍ മുഖ്യാതിഥികളായി. മികച്ച താരമായും ബാറ്റ്സ്മാനായും അല്‍ റവാദ് ന്റെ റാശിദ് മുഹമ്മദിനെയും ബൗളര്‍ ആയി അല്‍ റവാദ് ന്റെ തന്നെ ജനു ജനാര്‍ദനനെയും, മികച്ച ഫീ ല്‍ഡര്‍ ആയി ടൈറ്റൻസിന്റെ മന്‍സൂ റിനെയും, വിക്കറ്റ് കീപ്പര്‍ ആയി യു-ഐ-സി യുടെ സ ഹദ് സനീബറിനെയും തെരെഞ്ഞെടുത്തു.
ചെയ്സെര്‍സ് ഇലവന്‍ നിലമ്പൂര്‍ ആണ് ടൂര്‍ണമെന്റ് ലെ ഫയര്‍ പ്ലേ അവാര്‍ഡിന് അര്‍ഹരായയി. യൂണിവേഴ്സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടരും, ഗിന്നസ് റെക്കോഡ് ജേതാവുമായ ബദര്‍ദീന്‍ അബ്ദുല്‍ മജീദ് ട്രോഫികൾ സമ്മാനിച്ചു. പ്രസിഡന്റ് നജ്മു സമാന്‍ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍ സ്വാഗതവും, കോര്‍ഡിനേറ്റര്‍ ശുഹൈബ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ചെയര്‍മാന്‍ സലീം പി കരീം, രക്ഷാധികാരി രജീഷ് മലപ്പുറം, ജനറല്‍ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറര്‍ റിഷാദ് പൊന്നാനി, സാബിത് ചിറക്കല്‍, ഇംതിയാസ്, ജാഫര്‍ ചേളാരി, യൂസഫ് മലപ്പുറം, മഹ്‌ഷൂഖ് റഹ്‌മാന്‍, റംശാദ്, ഷജീർ, അജ്മൽ, അപ്ഷാദ്, മുസമ്മിൽ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



