Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 26
    Breaking:
    • സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    • ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    • റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    • ജിസാനിലെ പ്രവാസികളുടെ “ദേവേട്ട”ന് സ്‌നേഹോഷ്‌മള യാത്രയയപ്പ്
    • സൗദിയിൽ റോഡപകടം; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക്; ബോധവൽക്കരണ പരിപാടികളുമായി ഐ.ബി.പി.സി

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ21/10/2025 Gulf Community Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– എർത്ത്‌ന സെന്റർ ഫോർ സസ്റ്റൈനബ്ൾ ഫ്യൂച്ചർ ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് -25 (ക്യു.എസ്‌.ഡബ്ല്യു) ന്റെ ഭാഗമായി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പത്താം വർഷത്തിലേക്ക് കടക്കുന്ന ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ഖത്തർ ഫൗണ്ടേഷന്റെയും സഹകരണത്തോടെ എർത്ത്‌നയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

    ഇതോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ എട്ടുവരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഐ.ബി.പി.സിയുടെ നേതൃത്വത്തിൽ നടക്കുക.
    പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കുന്നതിനായുള്ള സംരംഭങ്ങളും പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഖത്തറിലെ കമ്യൂണിറ്റികൾ, എൻ.ജി.ഒ കൂട്ടായ്മകൾ, സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ​ഇന്റർ സ്കൂൾ ഹാക്കത്തോൺ, ചെറുകിട, ഇടത്തരം ബിസിനസ് ഉടമകൾക്കായി പാനൽ ഡിസ്കഷൻ, ഐ.ബി.പി.സി മൺഡേ സ്പെഷൽ ബൈറ്റ്സ്, ​കണ്ടൽക്കാട് തൈ നടീൽ, ​ഇന്റർ -സ്കൂൾ ക്വിസ് മത്സരം, അനുമോദനം തുടങ്ങിയ പരിപാടികളാണ് ബോധവൽക്കരണങ്ങളുടെ ഭാഗമായി ഐ.ബി.പി.സി ഖത്തർ സുസ്ഥിരതാ ഫോറം സംഘടിപ്പിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോർപറേറ്റ്, ബിസിനസ് മേഖലകളിൽ സുസ്ഥിരമായ രീതികൾ അവതരിപ്പിക്കുന്നതിൽ ഞങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ ഉറപ്പാക്കുന്നുവെന്ന് ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ് പറഞ്ഞു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിശാലമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ​ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡിയാണ് ഐ.ബി.പി.സി. വാർത്തസമ്മേളനത്തിൽ ഐ.ബി.പി.സി ഖത്തർ പ്രസിഡന്റ് താഹാ മുഹമ്മദ് അബ്ദുൾ കരീം, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ സത്താർ, ഹിഷാം അബ്ദുൽ റഹീം, ഐ.ബി.പി.സി ഖത്തർ സസ്റ്റൈനബ്ൾ ഫോറം ലീഡ് ഡോ. മുഹമ്മദ് വാഷിദ്, ഐ.ബി.പി.സി ഐവൻ ലീഡ് -സ്‌പാർക്ക് ഇനിഷ്യേറ്റീവ് ദിൽറാസ് കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news ibpc Pravasi qatar sustainability
    Latest News
    സൂപ്പര്‍താരം സൽമാൻ ഖാനെ എത്തിക്കും; മെസ്സിക്ക് ശേഷം പുതിയ വാഗ്ദാനവുമായി കായികമന്ത്രി
    26/10/2025
    ഖത്തറിൽ ഇനി കെട്ടിടങ്ങൾക്ക് അനുമതി നൽകുക എഐ
    26/10/2025
    റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം നടത്തി
    26/10/2025
    ജിസാനിലെ പ്രവാസികളുടെ “ദേവേട്ട”ന് സ്‌നേഹോഷ്‌മള യാത്രയയപ്പ്
    26/10/2025
    സൗദിയിൽ റോഡപകടം; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
    26/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version