ജിദ്ദ – ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്. തൊഴിലാളികൾക്ക് എക്സിറ്റ് വിസ നൽകി കഴിഞ്ഞാൽ അവർ രാജ്യം വിടുന്നത് ഉടമകൾ നിരീക്ഷിക്കണമെന്നും, ഇത്തരം തൊഴിലാളികൾ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെങ്കിൽ ഫൈനൽ എക്സിറ്റ് റദ്ദാക്കണമെന്നും, തുടർന്ന് തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി രജിസ്റ്റർ ചെയ്യണമെന്നും (ഹുറൂബാക്കല്‍) ജവാസാത്ത് ആവശ്യപ്പെട്ടു. എല്ലാവരും വിസാ വ്യവസ്ഥകള്‍ പാലിക്കണമെന്നും വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണമെന്നും ജവാസാത്ത് അറിയിച്ചു.
ഫൈനൽ എക്സിറ്റ് വിസ അനുവദിക്കണമെങ്കിൽ വിദേശികൾക്ക് ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നും, 30 ദിവസത്തിൽ കുറവാണെങ്കിൽ മിസ്സ് അനുവദിക്കില്ലയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കാന്‍ ഇഖാമ പുതുക്കണമെന്ന് ജവാസാത്ത് ഉണര്‍ത്തി. ഇഖാമയിൽ അവശേഷിക്കുന്നത് മുപ്പതിൽ ദിവസത്തിൽ കൂടുതൽ മുതൽ 60 ദിവസത്തിൽ കുറവ് വരെ ആണെങ്കിൽ ഈ ശേഷിക്കുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും എക്സിറ്റ് വിസ അനുവദിക്കുക. ഇനി 60 ദിവസത്തിൽ കൂടുതൽ ഉണ്ടെങ്കിൽ 60 ദിവസ കാലാവധിയുള്ള ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാനും സാധിക്കുന്നതാണ്.
എക്സിറ്റ് വിസയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ വിദേശികൾ രാജ്യം വിടണമെന്ന് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിർ, അബ്ശിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവ വഴി തൊഴിലുടമകൾക്കും മറ്റുള്ളവർക്കും അവരുടെ തൊഴിലാളികൾക്കും, കുടുംബാംഗങ്ങള്‍ക്കും ഫൈനൽ എക്സിറ്റ് വിസ നൽകുവാൻ സാധിക്കും. ഈ സേവനം സൗജന്യമാണ്.



