ജിദ്ദ- തിരുവനന്തപുരം വര്‍ക്കല ചിലക്കൂര്‍ കുന്നില്‍ വീട്ടില്‍ ദില്‍ധാര്‍ (42) ജിദ്ദയില്‍ നിര്യാതനായി. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിയെങ്കിലും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അബഹൂറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന ദില്‍ധാര്‍ കൊടിമരം വാരിയേഴ്‌സ് എന്ന ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്നു.
12 വര്‍ഷമായി ജിദ്ദയിലുണ്ട്. കമറുദ്ദീന്‍-ജമീലബീവി ദമ്പതികളുടെ മകനാണ്. ഭാര്യ ഖദീജ. മൂന്നു മക്കളുണ്ട്. മരണാനന്തര നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും കെ.എം.സി.സി വെൽഫെയർ വിംഗും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group