കോഴിക്കോട്– കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവും കോഴിക്കോട് കോർപറേഷൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ (78) നിര്യാതനായി.
നാല് തവണ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പി. കെ മാമുക്കോയ കേരളത്തിലങ്ങോളമിങ്ങോളം ഒരു വലിയ സൗഹൃദബന്ധത്തിനുടമയാണ്.
ഭാര്യ : സക്കീന. പിതാവ് : പരേതനായ കലന്തൻ ഹാജി. മാതാവ് പരേതയായ ഇമ്പിച്ചയിഷാബി. മക്കൾ: അൻവർ ഷാ,(കോൺഗ്രസ്സ് ചേവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി )ഷിനോജ്,(കോൺഗ്രസ്സ് കാരപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി )ഷിജില ( ഒഐസിസി സൗദി ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡന്റ്). മരുമക്കൾ: ഹമീദ് മരക്കാശ്ശേരി (ഓഐസിസി ദമാം മലപ്പുറം ജനറൽ സെക്രട്ടറി ), ഷബില ഷാൻ ഫറോക്ക് (മഹിളാ കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ), ഹൈറുന്നിസ (വയനാട് ). സഹോദരങ്ങൾ: ഹമീദ് (പരേതൻ), നാസർ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാരപ്പറമ്പ് ജുമാസ്ജിദിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നു.