ജിദ്ദ: നാട്ടിൽനിന്ന് അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് ജിദ്ദയിലെത്തിയ പെരിന്തൽമണ്ണ സ്വദേശി താമസസ്ഥലത്ത് നിര്യാതനായി. ജിദ്ദ ഹയ്യൽ നസീമിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുന്ന പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശി മാണിക്യംതൊടി മൻസൂർ (29) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്നു, മൃതദേഹം മഹാജർ ഫോറൻസിക് സെന്ററിൽ. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group