ജിദ്ദ: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം കല്ലറ സ്വദേശി ജി. കെ. രാധാകൃഷ്ണന് തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) യാത്രയയപ്പ് നൽകി. ജിദ്ദയിലെ ഫൈൻ കമ്പനിയിൽ ദീർഘകാലം ജീവനക്കാരനായിരുന്നു രാധാകൃഷ്ണൻ.
ടി.എസ്.എസ് പ്രസിഡന്റ് തരുൺ രത്‌നാകരൻ, ജനറൽ സെക്രട്ടറി ജാഫർ ശരീഫ്, ട്രഷറർ ഷാഹിൻ ഷാജഹാൻ, ജോയിന്റ് സെക്രട്ടറി മൗഷമി ശരീഫ്, മുൻ പ്രസിഡന്റ് ഹാജ തിരുവനന്തപുരം, എക്സിക്യൂട്ടീവ് അംഗം വിൻസെന്റ് എന്നിവർ ഉപഹാരം കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group