Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    • രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    • സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    • അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    സി.എച്ച് രാഷ്ട്രസേവ പുരസ്‌കാരം പ്രൊഫ. കെ.എം ഖാദർ മൊയ്തീന് സമർപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2025 UAE Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CH Rashtraseva Award
    ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സിഎച്ച് രാഷ്ട്രസേവ പുരസ്‌കാരം പ്രൊഫ. കെഎം ഖാദർ മൊയ്തീന് സ്വീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവ പുരസ്‌കാരം മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെഎം ഖാദർ മൊയ്തീന് സമർപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സ്മാർട്ട് സിറ്റി മുൻ സിഇഒ അബ്ദുല്ലത്തീഫ് മുഹമ്മദ് അൽ മുല്ലയും ചേർന്നാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങിൽ കേരളത്തിലുണ്ടായ സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയിൽ സി.എച്ച് മുഹമ്മദ് കോയയുടെ പങ്ക് നിസ്തുലമാണെന്ന് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. സി.എച്ച് ഇന്റർനാഷണൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സി.എച്ച് എല്ലാവരുടെയും നേതാവായി പരിഗണിക്കപ്പെട്ടു. ജാതി, മത വ്യത്യാസമില്ലാതെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളാണ് അതിന് കാരണമായത്. സാഹിത്യവും സാംസ്‌കാരികവുമായ മേഖലകളിലും തിളങ്ങിയ സിഎച്ച് ആണ് മുസ്ലിം ലീഗിന്റെ ഐഡിയോളജികൽ പൊളിറ്റിക്സിനെ പ്രാക്ടിക്കൽ പൊളിറ്റിക്സിലേക്ക് കൊണ്ടുവന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജൂറി അംഗങ്ങളായ പൊയിൽ അബ്ദുല്ല പ്രശംസാപത്രം സമ്മാനിച്ചു. പി.എ സൽമാൻ ഇബ്രാഹിം പൊന്നാടയണിയിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഓൺലൈനിൽ ആശംസകൾ നേർന്ന . മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, കോൺഗ്രസ് നേതാവ് അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ, മുഹമ്മദ് അഹമ്മദ് അൽ ഉമൈരി (സഊദി അറേബ്യ), ഡോ. പുത്തൂർ റഹ്‌മാൻ, പി.കെ അൻവർ നഹ, നിസാർ തളങ്കര, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, യഹ്യ തളങ്കര, ഇസ്മായിൽ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി; ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്‌റഫ്, എ.പി മൊയ്തീൻ കോയ ഹാജി, മൊയ്ദു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, വി.കെ.കെ റിയാസ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി സിദ്ദിഖ്, ഷെറീജ് ചീക്കിലോട്, ജസീൽ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂർ; ബ്രസീലിയ ശംസുദ്ദീൻ, സഫിയ മൊയ്തീൻ, നജ്മ സാജിദ്, ഡോ. ഹാഷിമ, ഹഫ്സ ഷമീർ, താഹിറ അബ്ദുറഹിമാൻ, അഡ്വ. റസീന അൻസാർ, ഖൈറുന്നിസ, സൈത്തൂൻ, ഹാഷിം നൂഞ്ഞേരി, അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് താഹ, ബർക്കത്ത് അലി, അബ്ദുറഹ്‌മാൻ റബ്ബാനി തുടങ്ങിയവർ സംബന്ധിച്ചു.

    മുസ്തഫ നിസാമി (അറബ് എക്സ്പ്രസ്), മുഹമ്മദ് ദിൽഷാദ് (മതാജർ ഗ്രൂപ്), മുഹമ്മദ് ശുഐബ് (യൂണീക് വേൾഡ്), സിറാജ് (ആജൽ), അയ്യൂബ് കല്ലട (വൈസ് വെഞ്ചേഴ്‌സ്), അഷർ അബ്ദുല്ല (ഈറ്റ് ആൻഡ് ഡ്രിങ്ക്), അലി മുബഷിർ (കമ്മിറ്റഡ് റിയൽ എസ്റ്റേറ്റ്), ഷബീർ അലി (അൽ അസ്രി സ്പോർട്സ്), ബാബു തിരുന്നാവായ (ലിങ്കൺ ഗ്രൂപ്), സുബൈർ (ഫുഡ്യാർഡ്), ബഷീർ (ബ്ലൂ മാർട്ട്), ഒ.പി ഷൗക്കത്തലി (സെവൻ റോസസ്), ഹമീദ് നരിക്കോളി (സീ ഷെൽ), അഹമ്മദ് സിയാദ് (ഏഷ്യ ലൈവ്) എന്നിവർ ബിസിനസ് എക്സലൻസ് അവാർഡുകൾ സ്വീകരിച്ചു. കോഴിക്കോട് സി.എച്ച് സെന്റർ കാമ്പയിനിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളും; വെൽഫെയർ കാമ്പയിൻ വിജയികളായ പേരാമ്പ്ര, എലത്തൂർ മണ്ഡലം കമ്മിറ്റികളും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. മുഹമ്മദ് അൻസാർ ഖിറാഅത്ത് നടത്തി. സുൽത്താൻ പാഷ, അനീസ്, ബെൻസീറ എന്നിവരുടെ നേതൃത്വത്തിൽ സി.എച്ച് അനുസ്മരണ ഗസലും നടന്നു. ജില്ലാ ജന.സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CH Rashtraseva Award Dubai Kmcc Kozhikode District Committee Pro. KM Khader Moidheen
    Latest News
    കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    06/10/2025
    രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    06/10/2025
    സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    06/10/2025
    അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    06/10/2025
    കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.