മസ്കത്ത് – ലോക ഫുട്ബോൾ സംഘടനയായ ഫിഫയുടെ പ്രധാന കമ്മിറ്റികളിൽ നിയമനം നേടി രണ്ടു ഒമാൻ കായിക പ്രതിനിധികൾ. ഒമാൻ ഫുട്ബോൾ അസോസിയേഷൻ (ഒഎഫ്എ) വൈസ് ചെയർമാൻ ഖുതൈബ ബിൻ സഈദ് അൽ ഗിലാനി ഫിഫ ഒളിമ്പിക് കമ്മിറ്റിയിലെ അംഗമായി തിരഞ്ഞെടുത്തു. ഒഎഫ്എ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളിൽ ഒരാളായ ഹാജർ ബിൻത് ഖമീസ് അൽ മുസൈനി ഗ്രാസ്റൂട്ട്സ് ആൻഡ് അമേച്വർ ഫുട്‌ബോൾ കമ്മിറ്റിയിലേക്കുമാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പ് യോഗ്യതക്ക് അരികെ നിൽക്കുന്ന ഒമാൻ ടീമിന് ഇവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തത് ഫുട്‌ബോൾ വികസനത്തിന് നൽകുന്ന സംഭാവനകളുടെയും അംഗീകാരാമായാണ് കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group