ജിദ്ദ– സൗദി, ഒമാൻ അതിർത്തിയിലെ റുബ്ഉൽഖാലി അതിർത്തി പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ശേഖരം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 19.2 കിലോ അതിമാരക രാസലഹരിയാണ് കസ്റ്റഡിയിലെടുത്തത്. സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലോറിയുടെ പിൻവശത്തെ ആക്സിലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group