Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    • രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    • സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    • അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദില്‍ വാടക വര്‍ധിപ്പിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് വിലക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2025 Saudi Arabia Gulf Top News 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സ്വദേശികളും വിദേശികളും ബിസിനസുകാരും അടക്കം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഏറെ ആശ്വാസകരമായി റിയാദ് നഗരത്തില്‍ പാര്‍പ്പിട, വാണിജ്യ വാടക പ്രതിവര്‍ഷം വര്‍ധിപ്പിക്കുന്ന സമ്പ്രദായം ഇന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മന്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വാടക വര്‍ധിപ്പിക്കുന്നത് വിലക്കുന്ന തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

    കഴിഞ്ഞ വര്‍ഷങ്ങളില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ വാടക വര്‍ധനവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരി നേരിട്ട വെല്ലുവിളികള്‍ കണക്കിലെടുത്ത് റിയാദ് നഗരത്തിലെ വാടക വിപണിക്കായി ഒരുകൂട്ടം പുതിയ നിയന്ത്രണ നടപടികള്‍ നടപ്പാക്കാന്‍ കിരീടാവകാശി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍, കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി പഠിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനവും രാജകീയ ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നെന്ന് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതുപ്രകാരം റിയാദ് നഗരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക കരാറുകളില്‍ വാര്‍ഷിക വാടക വര്‍ധനവ് ഇന്ന് മുതല്‍ അഞ്ചു വര്‍ഷത്തേക്ക് താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. നിലവിലുള്ള വാടക കരാറുകള്‍ക്കും പുതിയ കരാറുകള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. ഇതനുസരിച്ച്, നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ നേരത്തെ പരസ്പരം സമ്മതിച്ചിട്ടുള്ള വാടക കെട്ടിട ഉടമ വര്‍ധിപ്പിക്കാന്‍ പാടില്ല. വാര്‍ഷിക വാടക വര്‍ധനവ് നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ആവശ്യമെങ്കില്‍ സാമ്പത്തിക, വികസന സമിതിയുടെ അംഗീകാരത്തോടെ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം മറ്റ് നഗരങ്ങളിലും ഗവര്‍ണറേറ്റുകളും പൂര്‍ണമായോ ഭാഗികമായോ ബാധകമാക്കാവുന്നതാണ്.

    ഇന്നു മുതല്‍, റിയാദ് നഗരപ്രദേശത്ത് നേരത്തെ വാടകക്ക് നല്‍കിയതും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നതുമായ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക തുക അവയുടെ അവസാനത്തെ വാടക തുകക്ക് അനുസൃതമായി സ്ഥിരപ്പെടുത്തും. എന്നാല്‍ മുമ്പ് വാടകക്ക് നല്‍കാത്ത റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള വാടക കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ പരസ്പര ധാരണയിലെത്തുന്നത് പ്രകാരം കണക്കാക്കും.

    വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കെട്ടിട ഉടമ അപേക്ഷ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ വാടകക്കാരനും അവകാശമുണ്ട്. രജിസ്‌ട്രേഷന്‍ അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിക്ക് മുമ്പാകെ കരാര്‍ വിശദാംശങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അപ്പീല്‍ നല്‍കാവുന്നതാണ്. വിയോജിപ്പ് അറിയിക്കാതെ ഈ കാലയളവ് അവസാനിക്കുകയാണെങ്കില്‍ കരാര്‍ വിശദാംശങ്ങള്‍ സാധുവായി കണക്കാക്കും.

    കരാര്‍ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും പുതുക്കാന്‍ വിസമ്മതിക്കുന്നതായി ഒരു കക്ഷി മറ്റേ കക്ഷിയെ അറിയിച്ചില്ലെങ്കില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും വാടക കരാര്‍ സ്വയമേവ പുതുക്കിയതായി കണക്കാക്കപ്പെടും. പുതിയ ഈ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 90 ദിവസമോ അതില്‍ കുറവോ ശേഷിക്കുന്ന കാലാവധി പ്രത്യേകം നിശ്ചയിച്ച കരാറുകള്‍, പുതുക്കാന്‍ ആഗ്രഹിക്കാത്ത കാര്യം അറിയിച്ച് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദിഷ്ട കാലയളവ് അവസാനിച്ച ശേഷം രണ്ട് കക്ഷികളും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാന്‍ സമ്മതിക്കുന്ന കരാറുകള്‍ എന്നിവക്ക് ഈ വ്യവസ്ഥ ബാധകമല്ല.

    റിയാദ് നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രോപ്പര്‍ട്ടികളില്‍ വാടകക്കാരന്‍ കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ കെട്ടിട വാടക കരാര്‍ പുതുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രോപ്പര്‍ട്ടി ഒഴിയാന്‍ വാടകക്കാരനെ നിര്‍ബന്ധിക്കാനും പാടില്ല. വാടക കൃത്യമായി അടക്കുന്നതില്‍ വാടകക്കാരന്‍ വീഴ്ച വരുത്തല്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് അംഗീകരിച്ച സാങ്കേതിക റിപ്പോര്‍ട്ട് പ്രകാരം വസ്തുവിന്റെ സുരക്ഷയെയും താമസക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന ഘടനാപരമായ വൈകല്യങ്ങള്‍, തന്റെ സ്വകാര്യ ഉപയോഗത്തിനോ അടുത്ത ബന്ധുവിന്റെ ഉപയോഗത്തിനോ വേണ്ടി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉപയോഗിക്കാനുള്ള ഭൂവുടമയുടെ ആഗ്രഹം എന്നീ മൂന്നു സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല.
    ഇതിനകം പ്രാബല്യത്തിലുള്ളവ ഒഴികെയുള്ള കരാറുകളില്‍ ഈ വ്യവസ്ഥകള്‍ക്കനുസൃതമായി നിര്‍ണ്ണയിക്കപ്പെടുന്ന വാടക മൂല്യത്തെ ചില പ്രത്യേക സാഹചര്യങ്ങളില്‍ എതിര്‍ക്കാന്‍ കെട്ടിട ഉടമക്ക് അവകാശമുണ്ട്. വാടക മൂല്യത്തെ ബാധിക്കുന്ന നിലക്ക് റിയല്‍ എസ്റ്റേറ്റ് യൂണിറ്റില്‍ ഗണ്യമായ ഘടനാപരമോ നിര്‍മ്മാണപരമോ ആയ നവീകരണങ്ങള്‍ നടത്തല്‍, വസ്തുവിന്റെ അവസാന വാടക കരാര്‍ 2024 ന് മുമ്പ് ഒപ്പുക്കല്‍ എന്നീ സാഹചര്യങ്ങളിലാണ് നിര്‍ണയിക്കപ്പെടുന്ന വാടക മൂല്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കെട്ടിട ഉടമക്ക് അവകാശമുള്ളത്.

    ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരാള്‍ക്കും കരാറിന് വിധേയമായ റിയല്‍ എസ്റ്റേറ്റ് യൂണിറ്റിന്റെ 12 മാസത്തെ വാടക തുകയില്‍ കവിയാത്ത തുക പിഴ ചുമത്തും. നിയമ ലംഘനം അവസാനിപ്പിക്കാനും നഷ്ടം നേരിട്ട കക്ഷിക്ക് നഷ്ടപരിഹാരം നല്‍കാനും നിയമ ലംഘകര്‍ ബാധ്യസ്ഥരാണ്. നിയമ ലംഘനത്തിന്റെ ഗൗരവവും അതിന്റെ സാഹചര്യങ്ങളും കണക്കിലെടുത്താണ് പിഴ നിര്‍ണയിക്കുക. തങ്ങളുടെ മേല്‍ നിയമ ലംഘനം രേഖപ്പെടുത്തപ്പെടുന്ന ഏതൊരാള്‍ക്കും ഇക്കാര്യം അറിയിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ യോഗ്യതയുള്ള ജുഡീഷ്യല്‍ അതോറിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് ഈടാക്കുന്ന പിഴ തുകയുടെ 20 ശതമാനത്തില്‍ കവിയാത്ത തുക നിയമ ലംഘനത്തെ കുറിച്ച് അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി വിതരണം ചെയ്യും. നിയമ ലംഘനത്തെ കുറിച്ച് ഒന്നിലധികം പേര്‍ അറിയിച്ചിട്ടുണ്ടെങ്കില്‍, പാരിതോഷികം വിതരണം ചെയ്യാനുള്ള വ്യവസ്ഥകളും അവ വീതിച്ചു നല്‍കാനുള്ള സംവിധാനവും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് നിര്‍ണയിക്കും.

    റിയല്‍ എസ്റ്റേറ്റ് വിപണി സന്തുലിതമാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കനുസൃതമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് വാടക നിരക്കുകളും വിപണിയിലെ ചലനങ്ങളും അതോറിറ്റി തുടര്‍ന്നും സസൂക്ഷ്മം നിരീക്ഷിക്കും. വാടക നിരക്കുകളും ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് സൂചകങ്ങളും ഉള്‍പ്പെടെ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ പുരോഗതിയെ കുറിച്ചുള്ള ആനുകാലിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള കിരീടാവകാശിയുടെ പ്രതിബദ്ധതയാണ് പുതിയ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ പ്രേരകം.
    റിയാദിലെ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ വാടക വിപണിയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും കെട്ടിട ഉമകളും വാടകക്കാരും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ ന്യായവും സുതാര്യതയും സ്ഥാപിക്കാനും, ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതും സുസ്ഥിര നഗര വികസന ശ്രമങ്ങളെ പിന്തുണക്കുന്നതുമായ ന്യായവും സുരക്ഷിതവുമായ നിക്ഷേപ അന്തരീക്ഷം നല്‍കാനുമുള്ള നിര്‍ണായകവും സുപ്രധാനവുമായ ചുവടുവെപ്പാണ് പുതിയ നിയന്ത്രണങ്ങള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Prince Mohammed Bin Salman Saudi arabia
    Latest News
    കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    06/10/2025
    രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    06/10/2025
    സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    06/10/2025
    അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    06/10/2025
    കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.