കുവൈത്ത് സിറ്റി– ഗതാഗതസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്. അശ്രദ്ധമായി ഓവർടേക്ക് ചെയ്യുന്നവർ, റോഡിൽ അശ്രദ്ധമായി വാഹനം ഓടിക്കൽ, മനഃപൂർവം ഗതാഗത തടസ്സം സൃഷ്ടിക്കുന്നവർ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിക്കുക. ഗതാഗതം സുഗമമാക്കുക, തിരക്ക് കുറക്കുക, റോഡ് സുരക്ഷ വര്‍ധിപ്പിക്കുക എന്നിവയാണ് ഇതിനുപിന്നിലെ ലക്ഷ്യം.
സുരക്ഷാ നിയന്ത്രണ വകുപ്പിലെ സിവിൽ പെട്രോളിങ്ങിന്റെ പിന്തുണയോടെ ജനറൽ ട്രാഫിക് വകുപ്പിലെ പട്രോളിങ് ടീമുകളുമായി ഏകോപിപ്പിച്ചാണ് പരിശോധന. ഡ്രോണുകൾ അടക്കമുള്ള വിപുലമായ നിരീക്ഷണ രീതികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിശോധന നടത്തുക. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡുകളിൽ ക്രമസമാധാനം നിലനിർത്തണമെന്നും ജനങ്ങളോട് അധികൃതർ അറിയിച്ചു.