റിയാദ്- അറബ് മേഖലയിലെ സൈനിക വർദ്ധനവിലും നിലവിലുള്ള സംഭവവികാസങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളുടെ ഗൗരവത്തിലും സൗദി അറേബ്യ ഉത്കണ്ഠ പ്രകടിപ്പിച്ചു. എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാനും പ്രദേശത്തെയും ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനും വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം സെക്യൂരിറ്റി കൗൺസിൽ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത രാജ്യം ഊന്നിപ്പറഞ്ഞു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകണം. പ്രതിസന്ധി രൂക്ഷമായാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൗദി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group